
അഡ്വ വി ബലറാം പുരസ്‌കാരം കുഴൽനാടന് സമ്മാനിച്ചു

ഗുരുവായൂർ : അഡ്വ. വി ബാലറാം സ്മാരക ചാരിറ്റബിൾ ട്രസ്റ്റിന്റെ മികച്ച എംഎൽഎക്കുള്ള സ്മൃതി പുരസ്കാരം അഡ്വ. മാത്യു കുഴൽ നാടൻ എംഎൽഎക്ക് സമർപ്പിച്ചു. ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ മുൻ എം.പി കെ. മുരളീധരൻ അഡ്വ. മാത്യു കുഴൽ നാടൻ എംഎൽഎക്ക് പുരസ്കാരം സമ്മാനിച്ചു.

കെ.പി.സി.സി ജനറൽ സെക്രട്ടറി ഒ. അബ്ദുൽ റഹ്മാൻ കുട്ടി പൊന്നാട അണിയിച്ചു. മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹൻ പ്രശസ്തിപത്രം സമർപ്പിച്ചു. അനുസ്മരണ സമ്മേളനം കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് റഷീദ്, ജോസഫ് ചാലിശ്ശേരി, എം.കെ അബ്ദുൽസലാം, അഡ്വ.കെ.കെ ഷിബു, ഹസ്സൻ തളിക്കശേരി,എം.വി ഹൈദരാലി, എൻ.എം. കെ നബീൽ, കെ. പി ഉമ്മർ, വി.കെ ഫസലുൽ അലി, ബഷീർ പൂക്കോട്, കെ. ജെ ചാക്കോ, ഐ.പി രാജേന്ദ്രൻ, സുനിൽ കാര്യാട്ട്, എ. ടി സ്റ്റീഫൻ, പി.ഗോപാലൻ, എച്ച്. എം നൗഫൽ,
ആർ. രവികുമാർ, ഹമീദ് ഹാജി ഹൈലാൻഡ്, പി.കെ ജമാൽ, കെ.വി ഷാനവാസ്,നിഖിൽ ജി കൃഷ്ണൻ, ഒ. കെ. ആർ മണികണ്ഠൻ, ട്രസ്റ്റ് സെക്രട്ടറി വി. കെ ജയരാജൻ, വൈസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, ട്രഷറർ ശിവൻ പാലിയത്ത്, ട്രസ്റ്റ് മെമ്പർ പി. വി ബദറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
