പ്രശസ്ത അഭിഭാഷകൻ രാംജഠ് മലാനി അന്തരിച്ചു
ദില്ലി: പ്രശസ്ത അഭിഭാഷകൻ രാംജഠ് മലാനി (96) അന്തരിച്ചു. .ദില്ലിയിലെ വസതിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. നിയമ രംഗത്തെയും രാഷ്ട്രീയ രംഗത്തെയും അതികായൻ എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഒരു വ്യക്തിത്വമായിരുന്നു രാംജഠ് മലാനിയുടേത്. നിയമ രംഗത്ത് സ്വന്തമായ വഴി വെട്ടിത്തെളിയ്ക്കാൻ രാംജഠ് മലാനിയ്ക്ക് കഴിഞ്ഞു. വാജ്പേയ് മന്ത്രി സഭയിൽ നിയമ മന്ത്രിയായിരുന്നു അദ്ദേഹം. വൈകിട്ട് ലോധിറോഡ് വൈദ്യുതശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് മകൻ അറിയിച്ചു.
നിലവില്‍ ആര്‍ജെഡിയുടെ രാജ്യസഭാ അംഗമാണ് അദ്ദേഹം. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇടക്കാലത്ത് ബിജെപിയില്‍ നിന്ന് രാംജഠ് മലാനി രാജിവെച്ചിരുന്നു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ 1923-ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പിന്നീട് വിഭജനത്തെ തുടര്‍ന്ന് മുംബൈയിലേക്ക് താമസം മാറ്റി. നിയമബിരുദം കരസ്ഥമാക്കിയ അദ്ദേഹം കറാച്ചിയിലാണ് പരിശീലനം ആരംഭിച്ചത്. ഇന്ദിരഗാന്ധി, രാജീവ് ഗാന്ധി വധക്കേസുകളില്‍ പ്രതികളുടെ അഭിഭാഷകനായിരുന്നു. അഫ്സല്‍ ഗുരുവിന്‍റെ വധശിക്ഷക്ക് എതിരെ വാദിച്ചതും മലാനിയായിരുന്നു.
പ്രമുഖരായ നിരവധി നിരവധി നേതാക്കളാണ് ദില്ലിയിലെ വസതിയിൽ എത്തിച്ചേർന്നുകൊണ്ടിരിക്കുന്നത്. ജസ്റ്റിസ് ചന്ദ്രചൂഡ് അന്തിമോപചാരം അർപ്പിച്ചു. രാജ്യത്തിനു മികച്ച നിയമജ്ഞനെ നഷ്ടമായെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അനുശോചിച്ചു.
കോടതി പരസ്യം
ബഹു ചാവക്കാട് സബ് കോടതി മുമ്പാകെ
IA 2177/2018
0S 98/2017
പാരംപുരക്കൽ ഷഹീന മുതൽ പേർ —————————— ഹർജിക്കാർ
1) ചാവക്കാട് താലൂക്ക് കടിക്കാട് അംശം എടക്കര ദേശത്തു പോസ്റ്റ് അണ്ടത്തോട്, ഖാലിദ് മകൻ 36 വയസ്സ്, പാറംപുരക്കൽ മുംബസീർ
2)മേപ്പടി വിലാസത്തിൽ താമസം ഖാലിദ് മകനും ഒന്നാം എതിർകക്ഷിയുടെ സഹോദരനുമായ പാറംപുരക്കൽ 32 വയസ്സ് മുജീബ് റഹ്മാൻ
———————————————————- 1, 2 എതിർകക്ഷികൾ
മേൽ നമ്പറിൽ ഒന്നും രണ്ടും എതിർകക്ഷികൾക്കുള്ള നോട്ടീസ് കോടതിയിലും വാസ സ്ഥലത്തും പതിച്ചു നടത്തുവാൻ കല്പിച്ചു 18/9/2019 തിയതിക്ക് വച്ചിരിക്കുന്നു. ആർകെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ അന്നേ ദിവസം കോടതിയിൽ ബോധിപ്പിക്കേണ്ടതാണ്.
എന്ന്
5/9/2019
ഹർജി ഭാഗം അഡ്വക്കേറ്റ് k.D.വിനോജ്
(ഒപ്പ് )