Header Saravan Bhavan

ഗുരുവായൂരിൽ അഡ്വ. കെ.എൻ.എ. ഖാദർ നാമ നിർദ്ദേശപത്രിക സമർപ്പിച്ചു.

Above article- 1

Astrologer

ചാവക്കാട്: ഗുരുവായൂർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ.എൻ.എ. ഖാദർ നാമ നിർദ്ദേശപത്രിക സമർപ്പിച്ചു.
ബുധനാഴ്ച്ച പതിനൊന്നരയോടെ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ
ഉപവരണാധികാരി കൂടിയായ ബി.ഡി.ഒ
ജി. വരുണിൻ്റെ മുമ്പാകെ രണ്ട് സെറ്റ് പത്രികയാണ് സമർപ്പിച്ചത്.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ്, ഗുരുവായൂർ, വടക്കേക്കാട് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റുമാരായ സി.എ. ഗോപപ്രതാപൻ, കെ.പി. ഉമർ എന്നിവരൊടപ്പമാണ് സ്ഥാനാർഥി പത്രിക നൽകിയത്.

യു.ഡി.ഫ് നേതാക്കളായ ഇ.പി. ഖമറുദ്ദീൻ, സി.എ. മുഹമ്മദ് റഷീദ്, ആർ.വി. അബ്ദുൽ റഹീം, ആർ.പി. ബഷീർ, ജലിൽ വലിയകത്ത്, പി. യതീന്ദ്രദാസ്, കെ.ഡി. വീരമണി, അഡ്വ. ടി.എസ്. അജിത്, അഡ്വ. ഹരിദാസ്, പി.എ. ശാഹുൽ ഹമീദ്, എ.കെ. അബ്ദുൽ കരീം , എച്ച്.എം. നൗഫൽ, വി. അബ്ദുൽ സലാം, മിസിരിയ മുഷ്ത്താക്കലി, നഫീസക്കുട്ടി വലിയ കത്ത്, കെ. ആഷിദ, മന്ദലാംകുന്ന് മുഹമ്മദുണ്ണി, കെ. നവാസ്, കെ.വി. ഷാനവാസ്‌, നൗഷാദ് തെരുവത്ത്, നൗഷാദ് തെക്കുമ്പുറം, സി. സാദിഖലി, സനൗഫൽ അണ്ടത്തോട്, എം.സി. ഉസ്മാൻ, സുഹൈൽ തങ്ങൾ, വി.എം. മനാഫ്, പി.എ. അഷ്ക്കറലി, പി.വി. ഉമർ കുഞ്ഞി, റാഫി വലിയകത്ത്, നവാസ് തെക്കുമ്പുറം, അനീഷ് പാലയൂർ, ഷാഫി എടക്കഴിയൂർ എന്നിവർക്കൊപ്പമാണ് കെ.എൻ.എ ഖാദർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്തെത്തിയത്.

Vadasheri Footer