Header 1 vadesheri (working)

അഖിലഭാരതീയഗ്രാഹക് പഞ്ചായത്തു് പുരസ്കാരം അഡ്വ.ഏ.ഡി.ബെന്നിക്ക് സമ്മാനിച്ചു

Above Post Pazhidam (working)

കൊച്ചി : അഖിലഭാരതീയഗ്രാഹക് പഞ്ചായത്ത് പുരസ്കാരം, സംഘടനയുടെ സുവർണ്ണജൂബിലി ആഘോഷച്ചടങ്ങിൽ വെച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് സമർപ്പിച്ചു. എറണാകളം ബി.ടി.എച്ച് ഹാളിൽ നടന്ന ചടങ്ങിലാണ് ദേശീയ അദ്ധ്യക്ഷൻ നാരായണൻ ഭായ് ഷാ, അഡ്വ.ഏ.ഡി.ബെന്നിയെ പുരസ്കാരം നൽകി ആദരിച്ചത്

First Paragraph Rugmini Regency (working)

.ഉപഭോക്തൃ മേഖലയിലും ജീവകാരുണ്യരംഗത്തും ചെയ്തുവരുന്ന പ്രവർത്തനങ്ങളെ മാനിച്ചാണ് ബെന്നി വക്കീലിനെ ആദരിക്കുകയുണ്ടായത്. ഉപഭോക്തൃരംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്ന ബെന്നി വക്കീൽ നടത്തിയ കേസുകൾ, റെക്കോഡിലെത്തി നില്ക്കുന്നു. ഉപഭോക്തൃസംബന്ധമായി നിരവധി പഠന ക്ലാസ്സുകൾ,സംവാദങ്ങൾ, ടി വി അഭിമുഖങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ നടത്തിവരുന്നു. ജീവകാരുണ്യരംഗത്തും ബെന്നിവക്കീൽ സജീവമായി പ്രവർത്തിച്ചുവരുന്നു.കിഡ്ണി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക സെക്രട്ടറിയും ഇപ്പോഴത്തെ ഡയറക്ടറുമാണ്.

Second Paragraph  Amabdi Hadicrafts (working)

വൃക്കരോഗികൾക്ക് വേണ്ടി പ്രവർത്തിച്ചു വരവെയാണ്, ബെന്നിവക്കീൽ രോഗിയായതും വൃക്ക മാറ്റിവെച്ചതും തുടർപ്രവർത്തനങ്ങളും എന്നത് ശ്രദ്ധേയമാണ്. യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ മൗനയോഗി സ്വാമി ഹരിനാരായണൻ അദ്ധ്യക്ഷത വഹിച്ചു. എ.ബി.ജി.പി. സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.ഷിബു കുമാർ, ദേശീയ ജോയൻ്റ് സെക്രട്ടറി ജയന്ത് കത്രിയ, കൊച്ചി കോർപ്പറേഷൻ കൗൺസിലർ പത്മജ.എസ്.മേനോൻ, അഡ്വ.പ്രകാശ് പാലാട്ട്, സുനിൽ പൊഞ്ഞാടൻ എന്നിവർ പ്രസംഗിച്ചു.