Post Header (woking) vadesheri

കുന്നംകുളം അടുപ്പുട്ടി പള്ളി പെരുന്നാൾ കൊടിയേറി

Above Post Pazhidam (working)

കുന്നംകുളം : അടുപ്പുട്ടി സെന്റ്. ജോർജ്ജ് ഓർത്തഡോക്സ് സിറിയൻ പള്ളിപ്പെരുന്നാളിന്റെ കൊടിയേറ്റം സ്നേഹ സന്ദേശം ഡയറക്ടർ .. കെ കെ ഗീവർഗ്ഗീസ് റമ്പാൻ നല്ലില നിർവഹിച്ചു. ഒക്ടോബർ 27,28 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് അടുപ്പുട്ടി പെരുന്നാൾ.. തിങ്കളാഴ്ച രാത്രി 7ന് സന്ധ്യ നമസ്കാരം പള്ളിനട കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, ശ്ലൈഹീക വാഴ്വ്,നേർച്ച, ചൊവ്വ രാവിലെ 7. 30ന് പ്രഭാത നമസ്കാരം തുടർന്ന് വിശുദ്ധ മൂന്നിന്മേൽ കുർബാന ആശിർവാദം,നേർച്ച എന്നിവയും ഉണ്ടാകും.

Ambiswami restaurant

ശുശ്രൂഷകൾക്ക് കുന്നംകുളം ഭദ്രാസനാധിപൻ . ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. 43 പ്രാദേശികേ ആഘോഷ കമ്മിറ്റികൾ പെരുന്നാൾ ആഘോഷത്തിൽ പങ്കെടുക്കുന്നുണ്ട്. നാട്ടാന പരിപാലന ചട്ടം അനുസരിച്ച് 25ൽ പരം ഗജവീരന്മാർ പള്ളി ഗ്രൗണ്ടിൽ അണിനിരക്കും. 28ന് വൈകിട്ട് 4.30 മുതൽ പെരുന്നാൾ കൂട്ടിയെഴുന്നള്ളിപ്പിനായി ആഘോഷങ്ങൾ പള്ളിയിലെത്തും. 6 മണിക്ക് ധൂപപ്രാർത്ഥനയോടുകൂടി പെരുന്നാൾ സമാപിക്കുകയും ചെയ്യും.
പെരുന്നാൾ ക്രമീകരണങ്ങൾക്ക് വികാരി ഫാ.ഗീവർഗ്ഗീസ് വർഗ്ഗീസ്, ട്രസ്റ്റി പി കെ പ്രജോദ്, സെക്രട്ടറി ബാബു ഇട്ടൂപ്പ് കെ, ഭരണസമിതി, പെരുന്നാൾ സഹായ കമ്മിറ്റികൾ തുടങ്ങിയവർ നേതൃത്വം നൽകും