Header 1 vadesheri (working)

അടുക്കളയിൽ എലികളുടെ കളിവിളയാട്ടം, ഹോട്ടലിനു താഴിട്ട് നഗര സഭ.

Above Post Pazhidam (working)

ചാവക്കാട്: ഹോട്ടലിന്റെ അടുക്കളയിൽ എലികളുടെ കളി വിളയാട്ടം. നഗര സഭ അധികൃതർ ഹോട്ടൽ പൂട്ടിച്ചു.നഗരസഭയിലെ കുന്നംകുളം റോഡിൽ പ്രവർത്തിക്കുന്ന ഓട്ടോഗ്രാഫ് റെസ്റ്റോറന്റ് ആൻഡ് കഫെ എന്ന സ്ഥാപനമാണ് അടച്ചു പൂട്ടിച്ചത്.

First Paragraph Rugmini Regency (working)

അടുക്കളയിലെ ഭക്ഷണപദാർത്ഥങ്ങൾ എലികൾ ഭക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചാവക്കാട് നഗരസഭ ആരോഗ്യ വിഭാഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.തുടർന്ന് നഗരസഭ സെക്രട്ടറി സ്ഥാപനം അടച്ചുപൂട്ടുവാൻ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥാപനം അടച്ചുപൂട്ടി

Second Paragraph  Amabdi Hadicrafts (working)

.പരിശോധനക്ക് നഗരസഭയിലെ സീനിയർ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ എം.ഷമീർ,സി.എം.ആസിയ,പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി.കെ.ശിവപ്രസാദ്,ആരോഗ്യ വകുപ്പിലെ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ.രാംകുമാർ എന്നിവർ നേതൃത്വം നൽകി.മതിയായ ശുചിത്വ നിലവാരം പുലർത്താതെയും,സുരക്ഷാ സംവിധാനം ഒരുക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി എം.എസ്.ആകാശ് അറിയിച്ചു.