അടിച്ചു പാമ്പായ പാപ്പാനെ ജോലിയിൽ നിന്നും മാറ്റി നിറുത്തി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ആനയില്ല ശീവേലി നടത്തേണ്ടി വന്നതിന് കാരണ ക്കാരനായ പാപ്പാൻ നന്ദനെ ജോലിയിൽ നിന്നും മാറ്റി നിറുത്തിയ തായി ആനക്കോട്ട ഡി എ മായാദേവി അറിയിച്ചു ശീവേലി പറമ്പിൽ തളച്ചിട്ടുള്ള ആനയെ നാളെ അനക്കോട്ടായിലേക്ക് മാറ്റും. ഭരണ സമിതി യോഗം ചേർന്ന തിന് ശേഷമാകും ശിക്ഷാ നടപടികൾ തീരുമാനിക്കുക. പാപ്പാൻ അടിച്ചു പാമ്പായതിനാൽ ആണ് ക്ഷേത്രത്തിൽ ഇന്നലെ ആനയില്ല ശീവേലി നടത്തേണ്ടി വന്നത് . കൃഷ്ണ നാരായണൻ എന്ന ആനയെ യാണ് ശീവേലിക്കായി ഇന്ന് നിശ്ചയിച്ചിരുന്നത് . കരുതലായി രാധാകൃഷ്ണൻ എന്ന കൊമ്പനെയും ഏർപ്പാടാക്കിയിരുന്നു , കൃഷ്ണ നാരായണൻ വരാതിരുന്നതിനെ തുടർന്ന് കരുതൽ ആയ രാധാകൃഷ്ണനെ തിടമ്പേറ്റാൻ നിറുത്തി എന്നാൽ തിടമ്പേറ്റി പരിചയമില്ലാത്തകൊമ്പനായതിനാൽ കീഴ്ശാന്തിക്ക് അന പുറത്ത് കയറാൻ പറ്റുന്ന രീതിയിൽ ആനക്ക് ഇരിക്കാൻ കഴിഞ്ഞില്ല. ആനയെ വീണ്ടും ഇരുത്താൻ പാപ്പാൻ ശ്രമിക്കുന്ന തിനിടെ രോഷാകുലനായ കൊമ്പൻ മുന്നിൽ കുത്തു വിളക്കുമായി നിന്നിരുന്ന അച്ചുണ്ണി പിഷാരടി യെ തുമ്പി കൊണ്ട് തട്ടി തെറിപ്പിച്ചു. തുടർന്ന് കുത്താൻ ശ്രമിച്ച ആനയെ പാപ്പാൻ തടഞ്ഞ് പുറത്തേക്ക് കൊണ്ടുപോയി. അതെ സമയം ക്ഷേത്രത്തിൽ ആനയെ എഴുന്നള്ളി ക്കുമ്പോൾ അനക്കോട്ടയിലെ ഉദ്യോഗസ്ഥർ ക്ഷേത്രത്തിൽ ഉണ്ടാകണമെന്നാണ് നിയമം. രാഷ്ട്രീയ സ്വാധീനം കാരണം പലരും എത്താറില്ലത്രെ.