Post Header (woking) vadesheri

അടാട്ട് പഞ്ചായത്തിൽ പി എം ഘർ സോളാർ പദ്ധതി.

Above Post Pazhidam (working)

തൃശൂർ : പിഎം ഘർ സോളാർ പദ്ധതി അടാട്ട് ഗ്രാമ പഞ്ചായത്തിൽ സമഗ്രമായി നടപ്പിലാക്കുമെന്ന് അനിൽ അക്കര അറിയിച്ചു.
ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച്
കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുമായും , പദ്ധതിക്കാവശ്യമായ ബാങ്ക് വായ്പ നൽകുന്നതിനായി ദേശസാൽകൃത
ബാങ്കുകളുമായും
ചർച്ച നടത്തി.

First Paragraph Jitesh panikar (working)

ഏകദേശം രണ്ട് ലക്ഷം രൂപ ചിലവ് വരുന്ന പദ്ധതിയിൽ 70,000 രൂപ
സബ്സിഡിയും ബാക്കി ബാങ്ക് വായ്പയുമാണ്.
5 ശതമാനം മാത്രമാണ് ബാങ്ക് പലിശ.
സോളാർ കമ്പനികളെ ഗുണഭോക്താക്കൾക്ക് സ്വയം തിരഞ്ഞെടുക്കാം.
3 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന യൂണിറ്റുകളാണ് പദ്ധതി പ്രകാരം നൽകുന്നത്.
പദ്ധതി നടപ്പിലാക്കുന്ന
വീടുകളിൽ 2 മാസം കൂടുമ്പോൾ ശരാശരി മിനിമം ചാർജ്ജ് മാത്രമേ അടയ്ക്കേണ്ടിവരികയുള്ളൂ. പദ്ധതി പൂർണ്ണമായും കേന്ദ്രസർക്കാരിൻ്റെ പദ്ധതിയാണ്. പദ്ധതി ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ സഹായം ഉറപ്പ് നൽകുന്ന കടമയാണ് പഞ്ചായത്ത്‌
നിർവ്വഹിക്കുന്നത്.