ആഡംബര കപ്പലിൽ ലഹരി പാർട്ടി ഷാരൂഖ്ഖാന്റെ മകൻ അടക്കം എട്ടു പേര് പിടിയിൽ
മുംബൈ ∙ ആഡംബര കപ്പലിൽനടന്ന ലഹരി പാർട്ടിക്കിടെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയ പരിശോധനയിൽ ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ഖാൻ, നടൻ അര്‍ബാസ് സേത്ത് മര്‍ച്ചന്‍റ് ഉൾ പ്പടെ എട്ട് പേർ പിടിയിലായി മുണ്‍മൂണ്‍ ധമേച്ച, നൂപുര്‍ സരിക, ഇസ്‍മീത് സിംഗ്, മോഹക് ജസ്‍വാള്‍, വിക്രാന്ത് ഛോകര്‍, ഗോമിത്ത് ചോപ്ര എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റുള്ളവര്‍
കപ്പലിൽനിന്ന് കൊക്കെയ്ൻ, ഹഷീഷ്, എംഡിഎംഎ ഉൾപ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകൾ പിടിച്ചെടുത്തെന്ന് എൻസിബി അറിയിച്ചു. രണ്ടാഴ്ച മുൻപ് ഉദ്ഘാടനം ചെയ്ത കോർഡില ക്രൂസ് എന്ന ആഡംബര കപ്പലിലാണ് എൻസിബി പരിശോധന നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, ശനിയാഴ്ച യാത്രക്കാരുടെ വേഷത്തിൽ കപ്പലിൽ കയറുകയായിരുന്നെന്ന് സമീർ വാങ്കഡെ അറിയിച്ചു. മുംബൈ തീരത്തുനിന്ന് നടുക്കടലിൽ എത്തിയപ്പോഴാണ് പാർട്ടി ആരംഭിച്ചത്. തുടർന്ന് കപ്പലിൽ ഉണ്ടായിരുന്ന എൻസിബി ഉദ്യോഗസ്ഥർ പാർട്ടിക്കിടെ പരസ്യമായി ലഹരിമരുന്ന് ഉപയോഗിച്ചവരെ അറസ്റ്റു ചെയ്തു.
7 മണിക്കൂറോളമാണ് പരിശോധന നീണ്ടത്. നിരവധി മുറികൾ പരിശോധിച്ചെങ്കിലുും ഇനിയും കൂടുതൽ പരിശോധന നടത്താനുണ്ടെന്നാണു വിവരം. പരിശോധനയ്ക്കു ശേഷം കപ്പൽ മുംബൈ രാജ്യാന്തര ടെർമിനലിൽ എത്തും. പിടിയിലായവർക്കെതിരെ നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോതെറാപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം കേസെടുത്തു കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.
ഒഴുകുന്ന ആഡംബര കൊട്ടാരത്തിൽ. 794 റൂമുകളുള്ള, ഫൈവ്സ്റ്റാറിന് സമാനമായ എല്ലാ സൗകര്യങ്ങളുമുള്ള കപ്പലാണ് കൊർഡെലിയ . മുംബൈ -കൊച്ചി സർവിസും ഇവർ നടത്തുന്നുണ്ട്.അമേരിക്കൻ കമ്പനിയായ റോയൽ കരീബിയൻെറ പഴയ ക്രൂയിസ് കപ്പലാണിത്. പക്ഷേ, എല്ലാ ആധുനിക സൗകര്യങ്ങളും 11 നിലയുള്ള ഈ കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്. സ്വിമ്മിങ് പൂൾ, ബാറുകൾ, റെസ്റ്റോറൻറ്, ഫിറ്റ്നസ് ഏരിയ, പ്ലേയിങ് ഏരിയ, ഷോപ്പിങ് കേന്ദ്രങ്ങൾ, കാസിനോ, തിയറ്ററുകൾ തുടങ്ങിയവയെല്ലാം ഈ ഒഴുകും കൊട്ടാരത്തിലുണ്ട്. സെൽറ്റിക് ഭാഷയിൽ കടലിൻെറ മകളെന്നാണ് ‘കൊർഡെലിയ’യുടെ അർത്ഥം.
1800 യാത്രക്കാരെ വഹിക്കാൻ കഴിയും. എണ്ണൂറോളം ജീവനക്കാരും ഇതിലുണ്ട്. കുട്ടികൾക്കായുള്ള വലിയ േപ്ല ഏരിയയും മുകളിലേക്ക് പോകാനും ഇറങ്ങാനും ലിഫ്റ്റുകളുമുണ്ട്. ലൈവ് മ്യൂസിക് ഷോ, ക്വിസ് മത്സരങ്ങൾ, ഗെയിമുകൾ എന്നിവയും യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നു.ഇന്ത്യൻ റെയിൽവേക്ക് കീഴിലെ ഐ.ആർ.സി.ടി.സിയാണ് കൊർഡെലിയ ക്രൂയിസ് കപ്പൽ സർവിസ് ഓപറേറ്റ് ചെയ്യുന്നത്. രണ്ട് രാത്രിയും ഒരു പകലും നീളുന്ന കപ്പൽ യാത്രക്ക് മുംബൈയിൽ നിന്ന് 20,000 രൂപ മുതലുള്ള പാക്കേജുകളാണുള്ളത്. കൊച്ചിയിൽനിന്ന് 30,000 രൂപ മുതലാണ് പാക്കേജ് ആരംഭിക്കുന്നത്.
ലഹരി പാർട്ടിയുമായി ബന്ധമില്ലെന്ന് ആഡംബര കപ്പലായ കൊർഡെലിയ സി.ഇ.ഒ ജുർഗെൻ ബായ്ലോം. ചില യാത്രക്കാരുടെ ബാഗേജിൽ നിന്നാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. ഇവരെ ഉടൻ തന്നെ കപ്പലിൽ നിന്ന് ഇറക്കി വിടുകയും ചെയ്തിരുന്നു. ഇതുമൂലം കപ്പൽ വൈകിയതിൽ ക്ഷമ ചോദിക്കുകയാണെന്നും കമ്പനി സി.ഇ.ഒ പറഞ്ഞു. ലഹരി പിടികൂടിയ ‘ക്രേ ആർക്ക്’ എന്ന ഡി.ജെ പാർട്ടി നടത്തിയത് ഫാഷൻ ടി.വി. മിയാമിയിൽ നിന്നുള്ള ഡി.ജെ സതാൻ കോലേവ്, ബുൽസിയ ബ്രോൺകോട്ട്, ദീപേഷ് ശർമ്മ എന്നിവരുടെ പരിപാടികൾ ആദ്യദിവസമുണ്ടാവുമെന്നായിരുന്നു നോട്ടീസിൽ അറിയിച്ചിരുന്നത്.
രണ്ടാം ദിവസം ഒരു മണി മുതൽ എട്ട് മണി വരെ ഐവറികോസ്റ്റിൽ നിന്നുള്ള ഡി.ജെ റാവോൽ കെ, ഇന്ത്യയിൽ നിന്നുള്ള ഡി.ജെ കോഹ്റ, മൊറോക്കൻ കലാകാരൻ കയാസയും പരിപാടിയിൽ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. രാത്രി വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരൻമാർ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും ഉണ്ടാവുമെന്നും നോട്ടീസിലുണ്ട്. എന്നാൽ, പാർട്ടി തുടങ്ങി മണിക്കൂറുകൾക്കകം തന്നെ രഹസ്യവിവരത്തെ എൻ.സി.ബി സംഘം കപ്പൽ റെയ്ഡ് ചെയ്യുകയായിരുന്നു. . എം.ഡി.എം.എ, എകാസ്റ്റേ, കൊക്കൈയ്ൻ, മെഡാഫെഡ്രോ, ചരസ് എന്നിവ പിടിച്ചെടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. . മൂന്നുദിവസത്തെ സംഗീത പരിപാടിക്കായിരുന്നു അനുമതി. ബോളിവുഡ്, ഫാഷൻ, ബിസിനസ് രംഗത്തെ പ്രമുഖരാണ് പാർട്ടിയിൽ പങ്കാളികളായിരുന്നത്