Header 1 vadesheri (working)

അഡ്വ.എ.ഡി. ബെന്നിക്ക്, സ്വാഭിമാൻ കീർത്തിമുദ്ര പുരസ്കാരം സമ്മാനിച്ചു.

Above Post Pazhidam (working)

തൃശൂർ : വിവിധ മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മുൻനിർത്തി അഡ്വ.എ.ഡി. ബെന്നിക്ക് സ്വാഭിമാൻ കീർത്തിമുദ്ര പുരസ്കാരം സമർപ്പിച്ചു.കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും ആർ ടി ഐ കൗൺസിലും സംയുക്തമായി പാലക്കാട് ചിറ്റൂർ ജവഹർലാൽ നെഹ്രു ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ചാണ് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി അഡ്വ.എ.ഡി. ബെന്നിക്ക് പുരസ്കാരം നൽകി ആദരിച്ചത്.

First Paragraph Rugmini Regency (working)

മുപ്പത് വർഷത്തിലധികമായി ഉപഭോക്തൃ രംഗത്ത് സമാനതകളില്ലാതെ പ്രവർത്തിച്ചു വരുന്ന ബെന്നി വക്കീൽ ശ്രദ്ധേയമായ ഒട്ടേറെ കേസുകളിൽ ജനോപകാരപ്രദമായ വിധികൾ നേടിയെടുത്തിട്ടുണ്ട്. ഉപഭോക്തൃ നിയമസംബന്ധമായ ഒട്ടേറെ പഠനക്ലാസ്സുകള്‍ക്ക് നേതൃത്വം നൽകിവരുന്നു.നിരവധി റേഡിയോ, ടി വി അഭിമുഖങ്ങൾ അദ്ദേഹത്തിൻ്റേതായി പുറത്തുവന്നിട്ടുണ്ട്.ഫാദർ ഡേവിസ് ചിറമൽ നേതൃത്വം നൽകുന്ന കിഡ്ണി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക സെക്രട്ടറിയും ഇപ്പോഴത്തെ ഡയറക്ടറുമാണ്.

Second Paragraph  Amabdi Hadicrafts (working)

വൃക്കരോഗികൾക്ക് വേണ്ടി പ്രവർത്തിച്ചു വരവെ വൃക്കരോഗിയായി മാറുകയും വൃക്ക മാറ്റിവെച്ച് പതിനഞ്ച് വർഷം പൂർത്തിയാക്കിയിട്ടുള്ളതുമാണ്. അറിയപ്പെടുന്ന സ്പോർട്സ് ലേഖകനും സോഷ്യൽ മീഡിയയിൽ സ്ഥിരം പംക്തികൾ ചെയ്തു വരുന്നതുമാണ്.ചടങ്ങിൽ ചിറ്റൂർ നഗരസഭാ വൈസ് ചെയർമാൻ എം.ശിവകുമാർ അധ്യക്ഷത വഹിച്ചു.ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.വി.മുരുകദാസ് ,കൊച്ചി കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ സാബു ജോർജ്, കൺസ്യൂമർ പ്രൊട്ടക്ഷൻ കേരള പ്രസിഡണ്ട് പ്രിൻസ് തെക്കൻ, ബെന്നി മൂഞ്ഞേലി, ശ്രീദേവി രഘുനാഥ്, സിസ്റ്റർ ആൻ മാളിയേക്കൽ, ജോസഫ് വര്‍ഗീസ് വെളിയത്ത് എന്നിവർ സംസാരിച്ചു