ജനകീയനായ എ.സി.പിക്ക് ഹൃദ്യമായ യാത്രയയപ്പ് നല്കി
കുന്നംകുളം : നാടൊരുമിച്ച് ജനകീയനായ എ.സി.പിക്ക് നാടൊരുമിച്ച്ഹൃദ്യമായ യാത്രയയപ്പ് നല്കി .കുന്നംകുളത്തു നിന്ന് സ്ഥലം മാറി പോകുന്ന എ.സി.പി ടി.എസ് സിനോജിനാണ് കുന്നംകുളം നഗരസഭ, കുന്നംകുളം പൌരാവലി എന്നിവയുടെ ആഭിമുഖ്യത്തില്‍ ടൌണ്ഹാളില്‍ ഉജ്ജ്വലമായ യാത്രയയപ്പ് നല്കിയത്.
യാത്രയയപ്പ് സമ്മേളനം എ.സി മൊയ്തീന്‍ എം എൽ എ ഉദ്ഘാടനം ചെയ്തു. കര്മ്മ്മേഖലയോട് എല്ലായ്പ്പോഴും നീതി പുലര്ത്താ ന്‍ ഉദ്യോഗസ്ഥര്ക്ക് കഴിയണമെന്നും അങ്ങനെയുള്ളവര്‍ സമൂഹത്തിന് മുതല്ക്കൂ ട്ടാകുമെന്നും എം എൽ എഅഭിപ്രായപ്പെട്ടു. . ഗാനരചിയതാവ് ബി.കെ ഹരിനാരായണന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി.
നഗരസഭാധ്യക്ഷ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്മാകന്‍ സൌമ്യ അനിലന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. രാമകൃഷ്ണന്‍, ടി ആര്‍ ഷോബി, മീന സാജന്‍, കൌണ്സിനലര്‍ മിനി മോണ്സിി, എസ് എച്ച് ഒ യു.കെ. ഷാജഹാന്‍, ചേംബര്‍ ഓഫ് കോമേഴ്സ് സെക്രട്ടറി അബൂബക്കര്‍, എം എന്‍ സത്യന്‍, ബിജു സി ബേബി, കെ എ സോമന്‍, സുധീഷ് മേയ്ക്കാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം എൽ എയും കുന്നംകുളം നഗരസഭ, പോലീസ്, ചേംബര്ഓ്ഫ് കോമേഴ്സ്, കുന്നംകുളം പ്രസ് ക്ലബ്, പ്രവാസി സംഘം, കെബിടിഎ, അര്ബന്‍ ബാങ്ക് തുടങ്ങിയവയും എസിപിക്ക് സ്നേഹോപഹാരം നല്കി്.
മറുപടി പ്രസംഗത്തിനു ശേഷം, തുടര്ന്നു നടന്ന ഗാനമേളയില്‍ എസിപി നിത്യഹരിതഗാനങ്ങള്‍ ആലപിച്ചത് സദസ്സ് നിറഞ്ഞ കൈയടിയോടെ സ്വീകരിച്ചു. സ്വപ്നങ്ങളേ വീണുറങ്ങൂ, സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം, വികാരനൌകയുമായി എന്നിങ്ങനെയുള്ള മലയാളിയുടെ ഹൃദയത്തില്‍ പതിഞ്ഞ ഗാനങ്ങള്‍ ആലപിച്ചാണ് എസിപി ടി.എസ് സിനോജ് വേദി വിട്ടത്. കണ്ടാണശ്ശേരി മാക് ഓര്ക്കെ സ്ട്രയാണ് ഗാനമേള അവതരിപ്പിച്ചത്