Header 1 vadesheri (working)

തൃശൂരില്‍ അച്ഛനേയും അമ്മയേയും മകൻ ഓടിച്ചിട്ട് വെട്ടിക്കൊന്നു

Above Post Pazhidam (working)

തൃശൂർ : വെള്ളിക്കുളങ്ങരയിൽ അച്ഛനേയും അമ്മയേയും മകൻ വെട്ടിക്കൊന്നു വെള്ളിക്കുളങ്ങര ഇഞ്ചക്കുണ്ടിലാണ് നാടിനെ നടുക്കിയ ദുരന്തം അരങ്ങേറിയയ്ത് . ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ (60) ഭാര്യ ചന്ദ്രിക (55) എന്നിവരാണ് കൊല്ലപ്പെട്ടത്. മകൻ അനീഷ് (30) ആണ് വെട്ടിക്കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ഒളിവില്‍ അനീഷിനായി വെള്ളിക്കുളങ്ങര പൊലീസ് തെരച്ചില്‍ തുടരുകയാണ്. രാവിലെയാണ് സംഭവം.

First Paragraph Rugmini Regency (working)

വീടിന് പുറത്ത് പുല്ല് ചെത്തുകയായിരുന്ന കുട്ടനെയും ചന്ദ്രികയെയും വീടിനകത്ത് നിന്ന് വെട്ടുകത്തിയുമായെത്തിയ മകൻ അനീഷ് ആക്രമിക്കുകായിരുന്നു. ചന്ദ്രികയുടെ മുഖം വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു. കുട്ടന് കഴുത്തിലും നെഞ്ചിലുമായി ഇരുപതിലധികം വെട്ടേറ്റിട്ടുണ്ട്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും റോഡിൽ കുഴഞ്ഞു വീണു. അവിടെയിട്ടും അനീഷ് ആക്രമണം നിറുത്തിയില്ല. അതു വഴി എത്തിയ നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും അനീഷ് അവരെ തള്ളി മാറ്റി. റോഡിലാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്.

Second Paragraph  Amabdi Hadicrafts (working)

കൊലപാതകത്തിനു ശേഷം പോലീസിൽ കീഴടങ്ങാൻ പോവുകയാണെന്ന് പറഞ്ഞായിരുന്നു അനീഷ് ബൈക്കിൽ അവിടെ നിന്നും രക്ഷപ്പെട്ടത്. കൊലപാതക വിവരം വിളിച്ച് അറിയിച്ചത് അനീഷാണെന്ന് പോലീസ് പറഞ്ഞു. റബർ ടാപ്പിംഗ് തൊഴിലാളിയായിരുന്നു കുട്ടൻ. അവിവാഹിതനായ അനീഷും വിവാഹമോചിതയായ മകളും ഇവർക്കൊപ്പമായിരുന്നു താമസം. ഇവരുടെ വീട്ടിൽ വഴക്ക് പതിവയിരുന്നു. ഇതിനു മുമ്പും കുടുംബ പ്രശ്നങൾ ഉണ്ടാകുമ്പോൾ പൊലീസ് ഇടപെട്ടാണ് പരിഹരിച്ചിരുന്നത്. കഴിഞ്ഞ ദിവസവും വീട്ടിൽ വഴക്കുണ്ടായതായി പറയുന്നു. സ്വത്ത് തര്‍ക്കം മൂലമുള്ള കുടുംബ വഴക്കാണ് കൊലപാതക കാരണമെന്നാണ് വിവരം