Above Pot

സ്‌കൂട്ടറിൽ ബസ് ഇടിച്ച്‌ ഗുരുവായൂർ സ്വദേശിനിയായ പെൺകുട്ടി കൊല്ലപ്പെട്ടു

ഗുരുവായൂർ : ഗുരുവായൂർ സ്വദേശിനിയായപെൺ കുട്ടി തൃശ്ശൂരിൽ ഉണ്ടായ വാഹന അപകടത്തിൽ കൊല്ലപ്പെട്ടു .ഗുരുവായൂർ കിഴക്കേ നടയിൽ പൂളാക്കൽ വീട്ടിൽ ഖലീലിന്റെ മകൾ ഇസ്ര ഖലീൽ 20 ആണ് കൊല്ലപ്പെട്ടത് . ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ പിറകിൽ സ്വകാര്യ ബസ് ഇടിച്ചാണ് അപകടം.

തൃശൂർ റൗണ്ടിൽ ബിനി ടൂറിസ്റ്റ് ഹോമിനി സമീപം വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത് ഉടൻ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല , കുറച്ചു കാലമായി കൂർക്കഞ്ചേരി തങ്കമണി കയറ്റത്തിലുള്ള സ്‌കൈ ലൈൻ ഫ്ലാറ്റിൽ ആണ് താമസം .മൃതദേഹം പോസ്റ്റ് മാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും