Above Pot

എ. സി ക്ക് നിർമ്മാണത്തകരാർ, വിലയും 20,000 നഷ്ടവും നൽകണം

തൃശൂർ  : എയർ കണ്ടീഷണറിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ വിലയും നഷ്ടവും ചിലവും നൽകുവാൻ വിധി. കല്ലേറ്റുംകര സ്വദേശി പഴേടത്തു് പറമ്പിൽ ലിൻ്റോ ജോസും പോട്ട സ്വദേശി കട്ടപ്പുറം വീട്ടിൽ ബെർലി സെബാസ്റ്റ്യനും ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് കൊടകരയിലുള്ള മരിയ ഹോം അപ്ലയൻസസ് ഉടമക്കെതിരെയും മുംബൈയിലെ വീഡിയോകോൺ ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായതു്.

First Paragraph  728-90

ലിൻ്റോ ജോസ്, കിഡ്ണി ട്രാൻസ്പ്ലാൻ്റേഷന് വിധേയനായ ബെർലി സെബാസ്റ്റ്യന് വേണ്ടിയാണ് ഇപ്രകാരം എയർ കണ്ടീഷണർ വാങ്ങുകയുണ്ടായതു്. എയർ കണ്ടീഷണർ ഉപയോഗിച്ചുവരവെ പ്രവർത്തനരഹിതമായിട്ടുള്ളതാകുന്നു. നിരന്തരം പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി നിർമ്മാണ വൈകല്യം റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഗുണനിലവാരം കുറഞ്ഞ ഉല്പന്നം വാങ്ങി ഉപയോഗിക്കേണ്ടി വന്നതിലുള്ള മാനസികവേദന കോടതി നിരീക്ഷിച്ചു.

Second Paragraph (saravana bhavan

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാർക്ക് എയർ കണ്ടീഷണറിൻ്റെ വിലയായ 21397 രൂപ 37 പൈസ 2020 ഡിസംബർ 31 മുതൽ 6 % പലിശ സഹിതം നിർമ്മാതാവായ വീഡിയോകോൺ കമ്പനിയോട് നൽകുവാൻ കല്പിച്ചും നഷ്ടപരിഹാരമായി 15000 രൂപയും ചിലവിലേക്ക് 5000 രൂപയും ഇരുഎതിർകക്ഷികളോടും നൽകുവാൻ കല്പിച്ചും വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.