Post Header (woking) vadesheri

റോഡിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അജ്ഞാതൻ മരിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ: റോഡിൽ അബോധാവസ്ഥയിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയ അജ്ഞാതൻ മരിച്ചു. 55 വയസ്സ് പ്രായം തോന്നിക്കുന്നയാളെ ഇന്ന് രാവിലെ 11 മണിയോടെയാണ് ഗുരുവായൂർ മാഞ്ചിറ റോഡിൽ അബോധാവസ്ഥയിൽ കുഴഞ്ഞുവീണ് കിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് ഇയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസിൽ ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

Arya bhavan inner

Second Paragraph  Sarovaram(working)

പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാൾ മരണപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം.

Third paragraph Saravan bhavan