Header 1 vadesheri (working)

‘അഭിനന്ദനീയം 2025 ‘ മെയ് 30ന്

Above Post Pazhidam (working)

ഗുരുവായൂർ : നഗരസഭ 28-ആം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘അഭിനന്ദനീയം 2025 ‘ മെയ് 30ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാർത്ഥസാരഥി ക്ഷേത്ര സമീപം ഗുരുവായൂർ റിസോർട്ടിൽ വെള്ളിയാഴ്ച രാവിലെ 10ന് നടക്കുന്ന അഭിനന്ദനീയം
പാലക്കാട് എം. പി. വി.കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്യും.

First Paragraph Rugmini Regency (working)

യുഡിഎഫ് തൃശ്ശൂർ ജില്ലാ ചെയർമാൻ ടി.വി.. ചന്ദ്രമോഹൻ, കെപിസിസി സെക്രട്ടറി സി.സി ശ്രീകുമാർ, യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.എൻ.വൈശാഖ്, മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സോയ ജോസഫ് എന്നിവർ പങ്കെടുക്കും
ചടങ്ങിൽ പ്രമുഖ വ്യക്തികൾക്കുള്ള ആദരവും എസ്എസ്എൽസി പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും നൽകും.

പഠനോപകരണം, ചികിത്സാധന സഹായം, അരി വിതരണവും നടക്കും. കേരള സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ.അമ്മു ജി. നായരെയും ചിത്രകലയിൽ മാസ്റ്റർ ബിരുദവും കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും കരസ്ഥമാക്കിയ ഡോ. കെ. യു.കൃഷ്ണകുമാറിനെയും ചടങ്ങിൽ ആദരിക്കും. സംഘാടകസമിതി ചെയർമാൻ കെ.പി.ഉദയൻഷൈലജ ദേവൻ, ചന്ദ്ര രാമകൃഷ്ണൻ, കെ. കെ.അനീഷ്,ജയൻ മനയത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Second Paragraph  Amabdi Hadicrafts (working)