
അഭിലാഷ് വി ചന്ദ്രന്‍ ഗുരുവായൂര്‍ എന്‍.ആര്‍.ഐ. അസോസിയേഷന്‍ പ്രസിഡന്റ്

ഗുരുവായൂർ : ഗുരുവായൂര്‍ എന്‍.ആര്‍.ഐ. അസോസിയേഷന്‍ പ്രസിഡന്റായി അഭിലാഷ് വി. ചന്ദ്രനെയും ജനറല്‍ സെക്രട്ടറിയായി സുമേഷ് കൊളാടിയേയും തെരഞ്ഞെടുത്തു. പി.എം.ഷംസുദ്ദീന്‍ (വൈസ് പ്രസിഡന്റ്), എം.ആര്‍.രാജന്‍ (ജോ. സെക്രട്ടറി), അബ്ദുള്‍ അസീസ് പനങ്ങായി (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

കെ.മോഹനകൃഷ്ണന്‍ ഇന്റേണല്‍ ഓഡിറ്ററാണ്. ജീവകാരുണ്യ, പാലിയേറ്റീവ്, ആംബുലന്‍സ് സര്‍വ്വീസ് മേഖലയില്‍ സ്തുത്യര്‍ഹമായ സേവനം നല്‍കി വരുന്ന അംഗീകൃത സംഘടനയാണ് ഗുരുവായൂര്‍ എന്‍.ആര്‍.ഐ. അസോസിയേഷന്‍. അര്‍ഹരായ കുട്ടികളുടെ വിദ്യഭ്യാസത്തിന് സാമ്പത്തിക സഹായവും പഠനോപകരണങ്ങളും നല്‍കി വരുന്നുണ്ട്