Header 1 = sarovaram
Above Pot

ചാവക്കാട് കോടതിയിലെ അഭിഭാഷകന് നേരെ ഗുണ്ടാ ആക്രമണം

ചാവക്കാട് : ചാവക്കാട് കോടതിയിലെ അഭിഭാഷകന് നേരെ ഗുണ്ടാ ആക്രമണം ,ചാവക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ചാവക്കാട് ബാറിലെ അഭിഭാഷകൻ പാലയൂർ ഇടകളത്തൂർ വീട്ടിൽ മാണി മകൻ അഡ്വക്കേറ്റ് സാജന് നേരെയാണ് ഗുണ്ടാ ആക്രമണം അരങ്ങേറിയത് അഡ്വക്കേറ്റ് സാജൻ എന്നയാളെ ആക്രമിച്ച സംഭവത്തിൽ ചാവക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Astrologer

സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട പ്രശനമാണ് ഗുണ്ടാ അക്രമണത്തിലേക്ക് എത്തിയത് കടപ്പുറം സ്വദേശിയായ മനാഫും അദ്ദേഹത്തിനെ രണ്ടു സുഹൃത്തുക്കളും ചേർന്നാണ് ആക്രമണം നടത്തിയത്
വെള്ളിയാഴ്ച വൈകുന്നേരം 06.45 മണിക്ക് ചാവക്കാട് കോടതിക്ക് മുൻവശമുള്ള രാജേഷ് ഹോട്ടലിന് മുൻവശം തടഞ്ഞു നിർത്തി, കൈകൊണ്ട് മുഖത്തും, നെഞ്ചത്തും ഇടിക്കുകയും ബൈക്കിന്റെ ചാവി ഊരി എടുക്കുകയും കാല് കൊണ്ട് ചവിട്ടുകയും ചെയ്തു.

പരിക്കേറ്റ സാജൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു

Vadasheri Footer