Header 1 vadesheri (working)

ദേവസ്വം ഭരണ സമിതി അംഗം എ വി പ്രശാന്ത് മൂന്നര വർഷമായി ജോലി ചെയ്യാതെ ശമ്പളം വാങ്ങിയെന്ന് മുൻ അഡ്മിനിസ്ട്രേറ്റർ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ ജീവനക്കാരുടെ പ്രതിനിധിയായി എത്തിയ എ വി പ്രശാന്ത് ഭരണ സമിതി അംഗമായതിനെ തുടർന്ന് ഒരു രൂപയുടെ ജോലി പോലും ചെയ്തിട്ടില്ലെന്ന് . മുൻ അഡ്മിനിസ്ട്രേറ്റർ ബ്രീജാകുമാരി റിട്ടയർ ചെയ്യുന്നതിന് ഒരാഴ്ചമുമ്പ് , പ്രിൻസിപ്പൽ സെക്രട്ടറി, റവന്യൂ (ദേവസ്വം) വകുപ്പിന് അയച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പരാമര്ശിച്ചിട്ടുള്ളത്

First Paragraph Rugmini Regency (working)

വ്യാജ സത്യവാങ്ങ് മൂലം നൽകിയാണ് ജോലിയിൽ പ്രവേശിച്ചതെന്ന് ആരോപിച്ച് വയനാട് സ്വദേശി ദേവസ്വം കമ്മീഷണർക്ക് നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ അഡ്മിനിസ്ട്രേറ്റർക്ക് നിർദ്ദേശം നൽകിയിരുന്നു ഇതിന്റെ റിപ്പോർട്ട് നൽകുമ്പോഴാണ് മൂന്നര വർഷമായി ഒരു ജോലിയും ചെയ്യാതെയാണ് പ്രതിമാസം 67.000 രൂപ വീതം ശമ്പളമായി കൈപ്പറ്റുന്നത് എന്ന് റിപ്പോർട്ട് കൂടി നൽകിയ ത്
.
കൂടാതെ വയനാട് സ്വദേശി നൽകിയ പരാതിയിൽ വിശദമായ പരിശോധന നടത്തിയതിനെ കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട് പിതാവ് മരിച്ചതിനെ തുടർന്ന് ആശ്രിത നിയമനമാണ് പ്രശാന്തിന്റേത് . ജോലിയിൽ കയറു മ്പോൾ ദേവസ്വത്തിന് നൽകിയ സത്യവാങ് മൂലത്തിൽ പറയുന്നത് പിതാവിന് പകരം മറ്റാരെ യും ആശ്രിത നിയമനത്തിന്റെ ഭാഗമായി ദേവസ്വത്തിൽ നിയമിച്ചിട്ടില്ല എന്ന് അവകാശ പ്പെടുന്നു .

Second Paragraph  Amabdi Hadicrafts (working)

എന്നാൽ പിതാവ് വേണു ഗോപാലിന്റെ ആശ്രിത നിയമനമായി മാതാവ് കെ സരോജിനിയെ 1988 ജനുവരി 17 ന് അന്നത്തെ അഡ്മിനിസ്ട്രേറ്റർ എൻ ബാലചന്ദ്രൻ ദേവസ്വം മെഡിക്കൽ സെന്ററിൽ നിയമിച്ചിരുന്നു . പിന്നീട് വർഷങ്ങൾക്ക് ശേഷം അവർ രാജി വെച്ചതിന് ശേഷമാണ് എ വി പ്രശാന്തിന്‌ നിയമനം നൽകുന്നത് . ഒരു വ്യക്തിക്ക് വേണ്ടി രണ്ട് ആശ്രിത നിയമനം നടത്താൻ കേരള സർവീസ് റൂൾ പ്രകാരം പാടില്ല .

അതിനെ മറി കടക്കാനാണ് വ്യാജ സത്യവാങ് മൂലം നൽകി ജോലിയിൽ പ്രവേശിച്ചത് ഈ നിയമന ങ്ങൾക്കൊന്നും ദേവസ്വം സെക്രട്ടറിയുടെ അനുമതിയും വാങ്ങിയിട്ടില്ല എന്നും റിപ്പോർട്ടിൽ പറയുന്നു .മൂന്നര കൊല്ലം ജോലി ചെയ്യാതെ ശമ്പളം എന്ന പ്രശാന്തിനെതിരെ ഉള്ളത് ആരോപണവും ഗുരുതരമാണ് .ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻദാസിനും അഡ്മിനിസ്ട്രേറ്റർ ബ്രിജകുമാരിക്കുമെതിരെ പരസ്യമായി പട നയിച്ച പ്രശാന്തിന്‌ എട്ടിന്റെ പണി കൊടുത്താണ് അഡ്മിനിസ്ട്രേറ്റർ ഗുരുവായൂരിൽ നിന്നും മടങ്ങിയത്