Header 1 vadesheri (working)

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു .

Above Post Pazhidam (working)

ഗുരുവായൂര്‍: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) ഏകാദശിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം നഗരസഭ ചെയർപേഴ്സൻ വി.എസ്. രേവതി ഉദ്ഘാടനം ചെയ്തു. ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരത്തിൽ ലഭിച്ച ചിത്രങ്ങളാണ് ജി.യു.പി സ്കൂളിൽ പ്രദർശിപ്പിക്കുന്നത്. യൂനിറ്റ് പ്രസിഡൻറ് രാജേഷ് ഗുരുവായൂർ അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ നിർമ്മല കേരളൻ, എം. രതി ടീച്ചർ, കൗൺസിലർ അഭിലാഷ് വി. ചന്ദ്രൻ, എ.കെ.പി.എ സെക്രട്ടറി വിനോദ് ഒരുമനയൂർ, മേഖലാ പ്രസിഡൻറ് പി.സി. ഷെറി, സെക്രട്ടറി പി.കെ. അരവിന്ദൻ, വിജേഷ് കുമാർ എന്നിവർ സംസാരിച്ചു. വിജയികൾക്ക് സമ്മാനവും നൽകി.

First Paragraph Rugmini Regency (working)