Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗങ്ങളുടെ നിയമനത്തിൽ തീരുമാനമായി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണ സമിതിയിൽ ഒഴിവുള്ള മൂന്ന് അംഗങ്ങളെ നിയമിക്കാൻ തീരുമാനമായി . ഗസറ്റ് വിജ്ഞാപന ത്തിനായി കാത്തിരിക്കുകയാണ് . പാലക്കാട് മുൻ ഡി സി സി അധ്യക്ഷൻ സി വി ബാലചന്ദ്രൻ മന്ത്രി കെ.മുരളീധരന്‍റെ നോമിനിയായ ശിവൻ പാലിയെത്ത് ജീവനക്കാരുടെ പ്രതിനിധി അംഗമായി പി അഭിലാഷുമാണ് നിയമനപട്ടികയിലുള്ളത്.

Srepathi

തൃത്താല ചാലിശ്ശേരി സ്വദേശിയായ ബാലചന്ദ്രൻ , പാലക്കാട് ഡി സി സി പ്രസിഡന്റ് ,കെ പി സി സി നിർവ്വഹ സമിതി അംഗം കെ പി സി സി വക്താവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് ..ഗുരുവായൂർ സ്വദേശിയായ ശിവൻ പാലിയത്ത് മുൻ ദേവസ്വം ജീവനക്കാരനും കോൺഗ്രസിന്റെ ബ്ളോക് ഭാരവാഹിയുമാണ് . .

Second Paragraph  Bridalls (working)

അഭിലാഷ് എളവള്ളി പറങ്ങനാട്ട് അശോകൻ എന്ന മുൻ കോൺഗ്രസ് നേതാവിന്റെ മകനും നിലവിൽ ബൂത്ത് പ്രസിഡന്റുമാണ് . ദേവസ്വത്തിലെ കോൺഗ്രസ് അനുകൂല സംഘടനയുടെ സജീവ പ്രവർത്തകൻ കൂടിയാണ്