Post Header (woking) vadesheri

ശ്രീഗുരുവായൂരപ്പൻ സ്വർണ്ണക്കോലത്തിൽ എഴുന്നള്ളി

Above Post Pazhidam (working)

ഗുരുവായൂർ : എകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായി ശ്രീ ഗുരുവായൂരപ്പൻ സ്വർണ്ണക്കോലത്തിൽ എഴുന്നള്ളി.ഭക്തി സാന്ദ്രമായ ചടങ്ങ് ദർശിച്ച് ആയിരങ്ങൾ ദർശന പുണ്യം നേടി. ഇനി ഗുരുവായൂർ ഏകാദശി വരെ ക്ഷേത്രത്തിൽ സ്വർണക്കോലം എഴുന്നള്ളിക്കും.

Srepathi

ഇന്ന് പുളി ക്കീഴെ വാരിയത്ത് കുടുംബത്തിന്റെ അഷ്ടമി വിളക്കാഘോഷത്തിൽ രാത്രിവിളക്കെഴുന്നള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണത്തിനാണ്‌ സ്വർണക്കോലത്തിൽ ഗുരുവായൂരപ്പൻ എഴുന്നള്ളിയത് . നാളെ കൊളാടി കുടുംബം വക നവമി നെയ് വിളക്കാഘോഷം നടക്കും. വർ ഷങ്ങൾക്ക് മുൻപ് ക്ഷേത്രം മേൽ ശാന്തി നടത്തിയിരുന്ന വിളക്കായിരുന്നു നവമി വിള ക്ക് പിന്നീട് കൊളാടി അപ്പു മേനോൻ ഏറ്റെടുത്തു.

Second Paragraph  Bridalls (working)

പിന്നീട് ഏറെക്കാലം വിളക്ക് നടത്തിയിരുന്നത് കൊളാടി ഗോവിന്ദൻകുട്ടിയാണ് ഇപ്പോൾ കൊളാടി കുടുംബ ത്തിലെ കാരണവർ ഡോ.കെ.ജയകൃഷ്‌ണൻ്റെ പേരിലാണ് വിളക്കാഘോ ഷം. 40 കൊല്ലം മുൻപു വ രെ ഏകാദശി വിളക്കുകളിലെ ഏക നെയ് വിളക്ക് നവമി നെയ് വിളക്കായിരുന്നു. പിന്നീട് നെയ് വിളക്കുകളു ടെ എണ്ണം വർധിച്ചു. .