Post Header (woking) vadesheri

രാഷ്ട്ര പതി ദ്രൗപതി മുർമു ഗുരുവായൂരിൽ ദർശനം നടത്തും

Above Post Pazhidam (working)

ഗുരുവായൂർ: ഇന്ത്യയുടെ പ്രഥമ വനിത ദ്രൗപതി മുർമു ഗുരുവായൂർ ക്ഷേത്ര നടത്താൻ എത്തും .ഈ മാസം 27ന് വൈകീട്ടാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഇ തിന്റെ ഭാഗമായി ക്ഷേത്രത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ഉന്നതസംഘം സന്ദർശനം നടത്തി.

Srepathi

തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്.പി .പി.എ ഉല്ലാസ് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി സി.എൻ ഷാജു, , തൃശ്ശൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി പി. .ആർ ബിജോയ്, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ആർ. മനോജ്,

Second Paragraph  Bridalls (working)

ഗുരുവായൂർ എ.സി.പി എം. സുരേന്ദ്രൻ, ടെമ്പിൾ ഇൻസ്പെക്ടർ കെ.ജി ജയപ്രദീപ്, ദേവസ്വം, ഫയർഫോഴ്സ്, കെ.എസ്.ഇ.ബി, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് ക്ഷേത്രം സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയത്. രാഷ്ട്രപതി 27ന് ഉച്ച തിരിഞ്ഞ് 3.10ന് അരിയന്നൂർ ശ്രീകൃഷ്ണ കോളേജിൽ ഹെലികോപ്റ്ററിൽ ഇറങ്ങി റോഡ് മാർഗം ഗുരുവായൂരിൽ എത്തും . വൈകീട്ട് അഞ്ചിന് ക്ഷേത്ര ദർശനം നടത്തി മടങ്ങും.