

തൃശൂർ : അമല മെഡിക്കൽ കോളേജ് റേഡിയോളജി വിഭാഗം സംഘടിപ്പിച്ച അന്താരാഷ്ട്ര റേഡിയോളജി ദിനാചരണത്തിന്റെ ഉദ്ഘാടനം തൃശൂർ അസിസ്റ്റന്റ് കമ്മീഷ്ണർ ഓഫ് പോലീസ് ടി. ആർ. രാജേഷ് നിർവഹിച്ചു.

അമല ഡയറക്ടർ ഫാ.ജൂലിയസ് അറക്കൽ സി.എം.ഐ., ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരക്കൽ ., റേഡിയോളജി മേധാവി ഡോ. റോബർട്ട് പി. അമ്പൂക്കൻ, കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസ് പ്രിൻസിപ്പൽ ഡോ. ഷീബ ഭാസ്ക്കർ, ഡിപ്പാർട്മെന്റ് ഇൻചാർജ് സിസ്റ്റർ ഹന്നഎലിസബത്ത്, യുണൈറ്റഡ് ഇമേജിങ് മാനേജിങ് ഡയറക്ടർ രൂപേഷ് രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ദിനാചാരണത്തിന്റെ ഭാഗമായി രക്തദാനം, ഫ്ലാഷ് മോബ് , പോസ്റ്റർ പ്രെസൻറ്റേഷൻ മുതലായവയും നടത്തി
