Post Header (woking) vadesheri

ഹൈമാസ്റ്റ് ലൈറ്റ് വെഞ്ചരിച്ച് ഉത്ഘാടനം, വിശദീകരണം ചോദിച്ച്എം.എൽ.എ

Above Post Pazhidam (working)

ഗുരുവായൂർ : എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പണം അനുവദിച്ചു നിർമിച്ച മിനി ഹൈമാസ്‌റ് ലൈറ്റ് എം എൽ എ യെ അറിയിക്കാതെ ഉത്ഘാടനം ചെയ്തതായി പരാതി . കോട്ടപ്പടി പള്ളിക്ക് മുൻപിൽ സ്ഥാപിക്കാൻ അനുവദിച്ച മിനി ഹൈമാസ്റ്റ് ലൈറ്റ് റോഡരുകിൽ സ്ഥലം ഇല്ലാത്തതിനാൽ പള്ളി മതിൽ കെട്ടിനകത്ത് സ്ഥാപിക്കുകയായിരുന്നു . നിർമാണം കഴിഞ്ഞപ്പോൾ എം എൽ എ യെ കാത്ത് നിൽക്കാതെ മിനി ഹൈമാസ്‌റ് ലൈറ്റ് വെഞ്ചരിച്ച് ശേഷം പള്ളി വികാരി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു .

Srepathi

സംഭവത്തിൽ വിശദീകരണം ചോദിച്ചു നഗര സഭ സെക്രട്ടറിക്ക് എം എൽ എ കത്ത് നൽകി .ഗുരുവായൂർ നഗരസഭയിൽ കോട്ടപ്പടി പള്ളിക്ക് സമീപം എം.എൽ.എയുടെ പ്രത്യേക വികസനഫണ്ടിൽ നിന്നും അനുവദിച്ച മിനിമാസ്റ്റ് ലൈറ്റ് എം.എൽ.എയുടെ അറിവോ അനുമതിയോ ഇല്ലാതെ തെളിയിച്ചതായും പൊതു ചടങ്ങുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതായും അറിയുന്നു. ഇക്കാര്യത്തിൽ അടിയന്തിരമായി വിശദീകരണം നൽകേണ്ടതും സ്വീകരിച്ച തുടർനടപടികൾ അറിയിക്കേണ്ടതുമാണ്എന്ന് പറഞ്ഞാണ് കത്ത് അയച്ചിരിക്കുന്നത് . ഇതിന്റെ പകർപ്പ് തദ്ദേശ വകുപ്പ് ജോയിന്റ് സെക്രട്ടറിക്കും , നഗര സഭ ചെയർമാനും എം എൽ എ അയച്ചിട്ടുണ്ട്