
ജില്ലാ ഗ്ലോബൽ കോഓർഡിനേഷൻ പ്രതിനിധി സമ്മേളനം

തൃശ്ശൂർ: ഇൻകാസ് / ഒഐസിസി തൃശ്ശൂർ ജില്ലാ ഗ്ലോബൽ കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിനിധി സമ്മേളനം ഡിസംബർ 28ന് സംഘടിപ്പിക്കും . തൃശ്ശൂർ ഡിസിസിയിൽ ഇന്ന് ചേർന്ന എക്സിക്യൂട്ടീവ് യോഗമാണ് സമ്മേളനം സംഘടിപ്പിക്കാൻ തീരുമാനിച്ചത്

.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 142-ാം ജന്മദിനമായ ഡിസംബർ 28 തിങ്കളാഴ്ച വൈകിട്ട് 3 മുതൽ 6 വരെ തൃശ്ശൂർ ഡിസിസി കോൺഫറൻസ് ഹാളിലാണ് സമ്മേളനം നടക്കുക. മന്ത്രിമാർ, കെപിസിസി, ഡിസിസി ഭാരവാഹികൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.
മിഡിൽ ഈസ്റ്റ്, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നായി 100-ൽ അധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി എക്സിക്യൂട്ടീവ് യോഗം ആവശ്യമായ ഒരുക്കങ്ങൾ ചർച്ച ചെയ്തു.
