Post Header (woking) vadesheri

ചൂരൽമല അതിജീവിത ശ്രുതി വിവാഹിതയായി.

Above Post Pazhidam (working)

ഗുരുവായൂർ:മഹാദുരന്തങ്ങളുടെ ആഘാതങ്ങളിൽ നിന്ന് ധീരമായി കരകയറിയ വയനാട് ചൂരൽമല അതിജീവിത ശ്രുതി പുതിയൊരു ജീവിതത്തിലേക്ക്. ഒല്ലൂർ എം.എൽ.എയും മുൻ റവന്യൂ മന്ത്രിയുമായ കെ. രാജന്റെ രക്ഷാകർതൃത്വത്തിൽ ശ്രുതി സുമംഗലിയായി. വയനാട് കളക്ടറേറ്റിലെ ജീവനക്കാരനും മാനന്തവാടി സ്വദേശിയുമായ സന്ദീപ് ശങ്കരനാണ് ശ്രുതിയുടെ കൈപിടിച്ചത്.

Srepathi

ഇന്ന് രാവിലെ 6.15-ഓടെ ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
2024 ജൂലൈ 30-നുണ്ടായ വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ശ്രുതിക്ക് സ്വന്തം അച്ഛൻ, അമ്മ, സഹോദരി ഉൾപ്പെടെ കുടുംബത്തിലെ 9 അംഗങ്ങളെയാണ് നഷ്ടമായത്. ഇവരുടെ പുതിയ വീടും സമ്പാദ്യവുമെല്ലാം പ്രകൃതിദുരന്തം കവർന്നിരുന്നു. ഈ തകർച്ചയിൽ നിന്ന് ശ്രുതിയെ താങ്ങിനിർത്തിയ പ്രതിശ്രുത വരൻ ജെൻസനും മാസങ്ങൾക്കകം ഒരു വാഹനാപകടത്തിൽ മരണപ്പെട്ടു.


സർവ്വതും നഷ്ടപ്പെട്ട് ഒറ്റപ്പെട്ടുപോയ ശ്രുതിക്ക് സംസ്ഥാന സർക്കാർ കൈത്താങ്ങാവുകയും വയനാട് കളക്ടറേറ്റിലെ റവന്യൂ വകുപ്പിൽ ക്ലർക്കായി ജോലി നൽകുകയും ചെയ്തിരുന്നു. ശ്രുതിയുടെ ഭൂതകാല ദുരന്തങ്ങളെല്ലാം അറിഞ്ഞുകൊണ്ടാണ് സഹപ്രവർത്തകൻ കൂടിയായ സന്ദീപ് ശ്രുതിയെ ചേർത്തുപിടിക്കാൻ മുന്നോട്ടുവന്നത്. മുൻ റവന്യൂ മന്ത്രി കെ. രാജൻ എം.എൽ.എ രക്ഷിതാവിന്റെ സ്ഥാനത്ത് നിന്ന് വിവാഹ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പ്രതീക്ഷയുടെ പുതിയൊരു ജീവിതത്തിലേക്ക് കാൽവെക്കുന്ന ശ്രുതിക്ക് കേരളക്കര ഒന്നടങ്കം ആശംസകൾ നേരുകയാണ്.