
ജില്ലാ സഹോദയ ഖൊ-ഖൊ മസരങ്ങൾ സമാപിച്ചു.

ഗുരുവായൂർ : ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ രണ്ടു ദിവസങ്ങളിൽ ആയി നടന്ന തൃശ്ശൂർ ജില്ലാ സഹോദയ ഖൊ-ഖൊ മസരങ്ങൾ സമാപിച്ചു രണ്ടാം ദിവസമായ ഇന്ന് അങ്ങർ 14 വിഭാഗം ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും മത്സരങ്ങളാണ് നടന്നത്.

അണ്ടർ 14 – പെൺകുട്ടികളുടെ വിഭാഗത്തിൽ ദേവ്മാതാ സി. എം. ഐ പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും, ഭാരതീയ വിദ്യാഭവൻ കാഞ്ഞാണി രണ്ടാം സ്ഥാനവും നേടി. ആറ്റൂർ അറഫ ഇംഗ്ലീഷ് സ്കൂ ളും, ലെമർ പബ്ലിക് സ്കൂളും മൂന്നാം സ്ഥാനം പങ്കുവെച്ചു. അണ്ടർ 14 ആൺ കുട്ടികളുടെ വിഭാഗത്തിൽ ഭാരതീയ വിദ്യാദവൻ അ കമല ഒന്നാം സ്ഥാനവും ചിന്മയ വിദ്യാലയ കോലഴി രണ്ടാം സ്ഥാനവും നേടി. ഗുരുവായൂർ ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്കൂളും, ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനും മൂന്നാം സ്ഥാനം പങ്കിട്ടു
സമാപനചടങ്ങിൽ തങ്ങാലൂർ ദേവമാതാ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പളും, തൃശ്ശൂർ സഹോദയ സ്കൂൾ കോംപ്ലസ്സ് എക്സിക്യൂട്ടിവ് അംഗവുമായ ഫാദർ ലിജോ പോൾ മുഖ്യാതിഥി ആയിരുന്നു. സ്കൂൾ അഡ്മിനിസ്ട്-റ്റീവ് അസിസ്റ്റന്റ് എ.വി. പ്രശാന്ത് മത്സര വിജയികൾക്ക് ട്രോ ഫികൾ നൽകി .പ്രിൻസിപ്പൽ രേഖ ടി സ്വാഗതവും . സ്കൂൾ അധ്യാപകൻ വി.കെ സന്തോഷ് നന്ദിയും പ്രകാശിപ്പിച്ചു
