Post Header (woking) vadesheri

ഗുരുവായൂരിൽ ദാരുശിൽപ്പങ്ങളുടെ പിച്ചള പൊതിയൽ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം ചുറ്റമ്പലവിളക്കുമാടത്തിലെദാരുശിൽപ്പങ്ങളുടെ സംരക്ഷണത്തിനായി പിച്ചള തകിട് പൊതിയൽ പ്രവൃത്തി സമർപ്പിച്ചു.
ശ്രീഗുരുവായൂരപ്പ ഭക്തനായ .ഡി.ഗണേഷാണ് പിച്ചള പൊതിയൽ വഴിപാടായി സമർപ്പിച്ചത്. ഇന്ന് രാവിലെ പത്തു മണിയോടെയായിരുന്നു പ്രവൃത്തി സമർപ്പണം

First Paragraph Jitesh panikar (working)

ചുറ്റമ്പലത്തിന് സമീപം നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി . പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. സമർപ്പണവും അദ്ദേഹം നിർവ്വഹിച്ചു. പ്രവൃത്തി വഴിപാടായി സമർപ്പിച്ച .ഡി.ഗണേഷിന് ചടങ്ങിൽ ദേവസ്വത്തിൻ്റെ ഉപഹാരം സമ്മാനിച്ചു. കളഭവും തിരുമുടി മാലയും പഴം പഞ്ചസാരയും അടങ്ങുന്ന ശ്രീ ഗുരുവായൂരപ്പൻ്റെ പ്രസാദങ്ങളും നൽകി.

ക്ഷേത്രം ഡി എ എം.രാധ, മരാമത്ത് എക്സി.എൻജിനീയർ എം.കെ.അശോക് കുമാർ, ഹെൽത്ത് സൂപ്പർവൈസർ ഡോ. എം എൻ രാജീവ്, പവർ ഗ്രിഡ് കോർപ്പറേഷൻ എക്സി.ഡയറക്ടർ (റിട്ട. ) കൃഷ്ണകുമാർ, ചീഫ് ജനറൽ മാനേജർ വെങ്കിടേഷ് കുമാർ, ഡപ്യൂട്ടി ജനറൽ മാനേജർ ദാമോദരം ,സീനിയർ ഡിജിഎം(റിട്ട. ) സജിത്ത് പി ,എൻജിനീയർമാരായ വീണ ആർ നായർ, അഭിജിത്ത്എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

പവർ ഗ്രിഡ് കോർപ്പറേഷനിൽ നിന്നും ചീഫ് ജനറൽ മാനേജരായി വിരമിച്ച ഡി.ഗണേഷ് സർവ്വീസിലിരിക്കെ കഴിഞ്ഞ ജൂണിലാണ് ക്ഷേത്രം ദാരുശിൽപങ്ങളുടെ സംരക്ഷണത്തിനായി മുന്നോട്ട് വന്നത്. തുടർന്ന് പിച്ചള പൊതിയൽ പ്രവൃത്തി കരാറായി നൽകി. .ഇതിനായി 546 കിലോഗ്രാം പിച്ചള വേണ്ടി വന്നു. . ശിൽപി എളവള്ളി നന്ദനാണ് പ്രവൃത്തി നിർവ്വഹിച്ചത്.. എട്ടര ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂർത്തീകരിച്ചത്.

First Paragraph Jitesh panikar (working)