Post Header (woking) vadesheri

ഗുരുവായൂർ ഏകാദശി, കനറാ ബാങ്ക് വിളക്ക് 24ന്

Above Post Pazhidam (working)

ഗുരുവായൂർ: ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് 30 ദിവസം നീണ്ടുനിൽക്കുന്ന ചുറ്റുവിളക്ക് മഹോത്സവത്തിന്റെ രണ്ടാം ദിവസമായ 24 ന് ശനിയാഴ്ച, കനറാ ബാങ്ക് ജീവനക്കാരുടെ വകയുള്ള ചുറ്റുവിളക്ക് മഹോത്സവം, സമ്പൂർണ്ണ നെയ് വിളക്കായി ആഘോഷിക്കുമെന്ന് ബാങ്ക് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

First Paragraph Jitesh panikar (working)

ക്ഷേത്രത്തിൽ രാവിലെയും, ഉച്ചയ്ക്കും  വിശേഷാ ൽ കാഴ്ച ശീവേലിക്ക്, കൊമ്പൻ വിഷ്ണു, ഭഗവാന്റെ തങ്ക തിടമ്പോടു കൂടിയ കോലമേറ്റും. കൊമ്പന്മാരായ ബൽറാം, വിനായകൻ എന്നീ കൊമ്പന്മാർ പറ്റാനകളാകും

രാവിലെ നടക്കുന്ന കാഴ്ചശീവേലിക്ക് ചെറുശ്ശേരി കുട്ടൻ മാ രാരും, സംഘവും മേളമൊരുക്കും. ഉച്ചയ്ക്ക് നടക്കുന്ന കാഴ്ചയിലേക്ക് പറ ക്കാട് തങ്കപ്പൻ മാരാർ, കലാമണ്ഡലം ഹരിഹരൻ, പല്ലശ്ശന സുധാകരൻ, മച്ചാട് പത്മകുമാർ, പറക്കാട് ബാബു എന്നിവരുടെ പഞ്ചവാദ്യവും അകമ്പടിയാകും.

സന്ധ്യയ്ക്ക് ഭഗവതി ക്ഷേത്രത്തിൽ കലാനിലയം ഉദയൻ നമ്പൂതിരിയും, കാഞ്ഞിരങ്ങാട് അരുൺ രാജ് എന്നിവർ നയിക്കുന്ന ഡബിൾ തായമ്പകയും, രാത്രി വിളക്കെഴുന്നെ ള്ളിപ്പിന് ഗുരുവായൂർ മുരളിയും, സംഘവും നയിക്കുന്ന വിശേഷാൽ നാദസ്വര ഇടയ്ക്കാ പ്രദക്ഷിണവും അകമ്പടി സേവിക്കും.

First Paragraph Jitesh panikar (working)

വിളക്കാഘോഷ ത്തോടനുബന്ധിച്ച് ക്ഷേത്രത്തിന് പുറത്ത് മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ ആറുമണിക്ക് ഏകാദശി വിളക്കാഘോഷ കമ്മിറ്റി രക്ഷാധികാരി പി. വിനോദ് കുമാർ ഭദ്രദീപം തെളിയിക്കുന്നതോടെ കലാപരിപാടികൾക്കും തുടക്കമാകും. 6. 30 ന് ഗുരുവായൂർ ജ്യോതിദാസിന്റെ സോപാന സംഗീതം, 7 മണിമുതൽ വൈകീട്ട് 5 മണി വരെ ബാങ്ക് ജീവനക്കാ രും, കുടുംബാംഗങ്ങളും അവതരിപ്പിക്കു ന്ന വിവിധ കലാപരിപാടികളും വൈകിട്ട് 6. 15 മുതൽ 7 മണി വരെ കൃഷ്ണമയം ഭജൻസും ഉണ്ടായിരിക്കും. തുടർന്ന് രാത്രി എട്ടുമണി മുതൽ കുമാരി ഗംഗ ശശിധരൻ നയിക്കുന്ന വയലിൻ നാദാമൃതവും ഉണ്ടായിരിക്കും.

വാർത്താസമ്മേളനത്തിൽ  ബാങ്ക് ജനറൽ മാനേജർ പി. വിനോദ് കുമാർ, ബാങ്ക് വിളക്കാഘോഷ ഭാരവാഹി കളായ പി. ഗോപാലകൃഷ്ണൻ നായർ, എം.എസ്. ഭാസ്കരൻ, എം.ആർ. ആനന്ദ് കൃഷ്ണൻ നമ്പൂതിരി, പി. വിനോദ് കുമാർ, ജി. രാജേഷ് എന്നിവർ പങ്കെടുത്തു