Post Header (woking) vadesheri

കൃഷ്ണനാട്ടം വേഷങ്ങൾക്കായി ചാമരങ്ങൾ സമർപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിലെ സ്ത്രീപുരുഷ വേഷങ്ങൾക്ക് തലമുടിയായി അണിയുന്ന ചാമരങ്ങൾ ക്ഷേത്രത്തിൽ സമർപ്പിച്ചു. ഗുരുവായൂരപ്പ ഭക്തയായ കണ്ണൂർ സ്വദേശിനി വിദ്യ വിനോഭാണ് ഇവ വഴിപാടായി സമർപ്പിച്ചത്.

First Paragraph Jitesh panikar (working)


ശ്രീകൃഷ്ണൻ, ബലരാമൻ, കംസൻ, വസുദേവർ , ജരാസന്ധൻ, രുഗ്‌മി, ശിശുപാലൻ,
മുതലായ പുരുഷ കഥാപാത്രങ്ങൾക്കും ഭൂമിദേവി , ദേവകി, രാധ, രുക്‌മിണി, സത്യഭാമ തുടങ്ങിയ സ്ത്രീ വേങ്ങൾക്കും അണിയുന്ന 17കറുത്ത തലമുടികളും
നരകാസുരനായി 2 ചുവന്ന തലമുടിയും
ജാംബവാനായി 2 വെള്ള തലമുടികളും ആണ് സമർപ്പിച്ചത്. ദുബായിൽ താമസിക്കുന്ന മകൾക്കുവേണ്ടി അമ്മ വി.വി. ലക്ഷ്മിക്കുട്ടി സമർപ്പണം നടത്തി.


കൃഷ്ണനാട്ടത്തിൻ്റെ തനിമ നിലനിർത്തുന്നതിൽ തികച്ചും ജൈവിക സ്വഭാവം പുലർത്തുന്ന ഇത്തരം വേഷഭൂഷാദികൾക്ക് വലിയ പ്രാധാന്യമുണ്ട്. പരുത്തി മരത്തിൽ നിന്ന് ചീകിയെടുത്ത് പ്രത്യേകം നിറങ്ങൾ മുക്കി ഉണക്കിയെടുത്ത് തയ്യാറാക്കുന്നതാണ് ഇത്തരം തലമുടികൾ.

ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രെറ്റർ എം. രാധ ഏറ്റുവാങ്ങി. കലാനിലയം സൂപ്രണ്ട് ഡോ. മുരളി പുറനാട്ടുകര,കളിയോഗം ആശാൻ രമേശൻ കരുമത്തിൽ, കോപ്പുകളുടെ ചുമതല വഹിക്കുന്ന പി. മുരളീകൃഷ്ണൻ, കോസ്റ്റ്യും മേക്കർ കെ. ശങ്കരനാരായണൻ എന്നിവർ സന്നിഹിതരായി.

First Paragraph Jitesh panikar (working)