Post Header (woking) vadesheri

മമ്മിയൂർ ക്ഷേത്രത്തിൽ പൂജവെപ്പ് 18 – ന്

Above Post Pazhidam (working)

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഗ്രന്ഥം വെപ്പ് 18.10.2026-ന് . ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ശേഷം പുസ്തകങ്ങൾ പൂജവെപ്പിനായി ഭക്തജനങ്ങക്ക് സരസ്വതി മണ്ഡപത്തിൽ നൽകാവുന്നതാണ്. . 19, 20 തിയ്യതികളിൽ അടച്ചു പൂജക്ക് ശേഷം 21 – ന് രാവിലെ പൂജകൾക്ക് ശേഷം മേൽ ശാന്തിമാരായ ശ്രീരുദ്രൻ നമ്പൂതിരി, കെ.ടി. നാരായണൻ നമ്പൂതിരി എന്നിവർ കുട്ടികളെ എഴുത്തിനിരുത്തും.

First Paragraph Jitesh panikar (working)

മഹാനവമി ദിവസമായ 20 -ന് രാവിലെ 5 മണി മുതൽ ക്ഷേത്രം തന്ത്രി . ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ വേദസാര ലളിതാ സഹസ്രനാമ ലക്ഷാർച്ചന ആരംഭിക്കും. ഭക്തജനങ്ങൾക്ക് 100 രൂപ നിരക്കിൽ ലക്ഷാർച്ചന രശീതികൾ കൗണ്ടറുകളിൽ നിന്നും ലഭിക്കുന്നതാണ്. ക്ഷേത്രം നടരാജ മണ്ഡപത്തിൽ നടക്കുന്ന സംഗീതാർച്ചനയിലും നൃത്താഞ്ജലികളിലും 500-ൽ അധികം പേർ പങ്കെടുത്തു.

ഭക്ത ജനങ്ങൾക്ക് പുസ്തകങ്ങൾ പൂജക്ക് വെയ്ക്കുന്നതിനും, കുട്ടികളെ എഴുത്തിനിരുത്തുന്നതിനും വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ, എക്സിക്യൂട്ടീവ് ഓഫീസർ ഷാജി എൻ. എന്നിവർ അറിയിച്ചു.