Post Header (woking) vadesheri

ആശ്രമത്തിൽ താമസ സൗകര്യം നൽകാം എന്ന് വിശ്വസിപ്പിച്ചു പണം തട്ടി

Above Post Pazhidam (working)

ഗുരുവായൂർ : ബ്രഹ്മകുളത്ത് രാധ ഗുരുവായൂരപ്പാ
ക്ഷേത്രനിർമാണത്തിനും സ്ഥലമെടുപ്പിനുമായി ഒരു കോടിയിലധികം രൂപ പിരിച്ചെടുത്ത് വയോജനങ്ങൾ ഉൾപ്പടെയുള്ള നിരവധി ഭക്തരെ കബളിപ്പിച്ചെന്നാരോപിച്ച് വയോധികരായ 3 സ്ത്രീകൾ രംഗത്ത്. ഇതു സംബന്ധിച്ച് ഗോലോകം ട്രസ്റ്റിനെതിരേ കർശന നടപടി എടുക്കണമെന്ന് പരാതിക്കാരായ കോഴിക്കോട് സ്വദേശികളായ 62 വയസുള്ള വി.ശോഭിത , 67 വയസുള്ള കെ.രമ , 65 വയസുള്ള പി.എം.സജിത എന്നിവർ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Poonthanam
Rugmani 700-200

ഗുരുവായൂരിൽ താമസിക്കാൻ സൗകര്യം ഒരുക്കുമെന്നു വിശ്വസിപ്പിച്ച് ശോഭിതയുടെ 2 ലക്ഷം രൂപയും സജിതയുടെ ഒരു ലക്ഷം രൂപയും രമയുടെ അഞ്ചരപ്പവൻ സ്വർണവും 1.90 ലക്ഷം രൂപയും ട്രസ്റ്റ് വാങ്ങിയെടുത്തെന്നും പണം തിരികെ ചോദിച്ചപ്പോൾ ഭീ ഷണിപ്പെടുത്തിയാതയും പണം തിരികെ ലഭിക്കാനായി പരാതി നൽകിയെങ്കിലും പൊലീസ്, ട്രസ്റ്റിന് അനുകുലമായ നിലപാട് എടുത്തുവെന്നും ഇവർ വാർത്ത സമ്മേളത്തിൽ ആരോപിച്ചു.

Vasudev Inn

ഇത് സംബന്ധിച്ച നിരവധി തെളിവുകൾ തങ്ങളുടെ കയ്യിൽ ഉണ്ടെന്നും വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അതേസമയം, ആരോപണങ്ങളിൽ ട്രസ്റ്റ് ഭാരവാഹികളുടെ വിശദീകരണം തേടിയെങ്കിലും പ്രതികരിക്കാൻ തയ്യാറായില്ല.