വധശ്രമകേസിലെ പ്രതി അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട്: പുത്തൻകടപ്പുറത്ത് കടയ്ക്കു മുന്നിൽ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത മധ്യവയസ്കനെ കൊയ്ത്തുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. തിരുവത്ര സ്വദേശിയായ ഷഹാബാസിനെയാണ് ചാവക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രീത ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ മണത്തല തിരുവത്ര താഴത്ത് വീട്ടിൽ അബ്ദുൾ നാസർ (48) ആണ് പരിക്കേറ്റത്.

Poonthanam

സെപ്റ്റംബർ 20-ന് ഞായറാഴ്ച രാത്രി 8:30-ഓടെ മണത്തല പുത്തൻകടപ്പുറം ബീച്ച് റോഡിന് സമീപത്തുള്ള കടയ്ക്കരികിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അവിടെയെത്തി ബഹളമുണ്ടാക്കിയ ഷഹാബാസിനോട് അബ്ദുൾ നാസർ കാര്യം തിരക്കുകയും ഉപദേശിക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധം കാരണം പ്രതി അബ്ദുൾ നാസറിനെ അസഭ്യം പറയുകയും കൈകൾ കൊണ്ട് നെഞ്ചത്തിടിക്കുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലുകൊണ്ട് ചവിട്ടുകയും ചെയ്തെന്നാണ് പോലീസ് പറയുന്നത്.

Vasudev Inn
Rugmani 700-200

തുടർന്ന് ഷർട്ടിന് പിന്നിൽ കരുതിയിരുന്ന കൊയ്ത്തുവാൾ എടുത്ത് പ്രതി അബ്ദുൾ നാസറിന്റെ തലയ്ക്ക് നേരെ വീശുകയായിരുന്നു. അബ്ദുൾ നാസർ ഒഴിഞ്ഞുമാറിയതിനാൽ വാളിന്റെ കൂർത്ത ഭാഗം തലയിൽ തട്ടി പരിക്കേൽക്കുകയായിരുന്നു. തലയ്ക്ക് വെട്ടിയ സമയത്ത് ഒഴിഞ്ഞുമാറിയിരുന്നില്ലെങ്കിൽ ഗുരുതരമായി പരിക്കേറ്റ് മരണം വരെ സംഭവിക്കുമായിരുന്നുവെന്ന് പോലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ആക്രമണത്തിന് ശേഷം പ്രതി അബ്ദുൾ നാസറിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പരിക്കേറ്റ അബ്ദുൾ നാസറിനെ ഉടൻ തന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

First Paragraph Jitesh panikar (working)