ഗുരുവായൂരിൽ “നിത്യഹരിതം പ്രേംനസീര്‍ @ 100”

Above Post Pazhidam (working)

ഗുരുവായൂര്‍: ദൃശ്യ ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ,നിത്യഹരിത നായകന്‍ അനശ്വരനായ പ്രേംനസീറിന്റെ നൂറാം ജന്മവാര്‍ഷികം വിപുലമായ രീതിയില്‍ സംഘടിപ്പിയ്ക്കുമെന്ന് ദൃശ്യ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 26 ന് വൈകീട്ട് 5 മണിയ്ക്ക് നഗരസഭ ടൗണ്‍ഹാളില്‍ നടക്കുന്ന ജീവനം നാലാം ഘട്ടം, എന്‍.കെ. അക്ബര്‍ എം.എല്‍.എയും, നിത്യഹരിതം പ്രേംനസീര്‍ @ 100 എന്ന പരിപാടി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ. ജയകുമാറും ഉൽഘാടനം ചെയ്യും .

Poonthanam

പ്രേംനസീര്‍ സ്മൃതി പുരസ്‌ക്കാരം പ്രശസ്ത സംവിധായകന്‍ ഹരിഹരന് കെ. ജയകുമാര്‍ സമ്മാനിയ്ക്കും. 25,000 രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാന് പുരസ്‌കാരം. 10,000 രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്ന ദക്ഷിണാമൂര്‍ത്തി സ്മൃതി പരസ്‌ക്കാരം ടി.എസ്. രാധാകൃഷ്ണന്, സംവിധായകന്‍ സത്യന്‍ അന്തിക്കാടും സമ്മാനിയ്ക്കും.

Vasudev Inn
Rugmani 700-200

പ്രശസ്ത നടികളായ വിധുബാല, ശ്രീലത നമ്പൂതിരി, ഗുരുവായൂര്‍ എ.സി.പി സുരേന്ദ്രന്‍ മങ്ങാട്, ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍, വാര്‍ഡ് കൗണ്‍സിലര്‍ പി.കെ. മഹിജ, മമ്മിയൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ജി.കെ. പ്രകാശ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം പ്രേംനസീര്‍ സിനിമകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കി തൃശ്ശൂര്‍ നാദോപാസന ഓര്‍ക്കസ്ട്ര ഒരുക്കുന്ന ഗാനസന്ധ്യയും അരങ്ങേറും .

വാര്‍ത്താസമ്മേളനത്തില്‍ കെ.കെ. ഗോവിന്ദദാസ്, വി.പി. ഉണ്ണികൃഷ്ണന്‍, അരവിന്ദന്‍ പല്ലത്ത്, ആര്‍. രവികുമാര്‍, അജിത് ഇഴുവപ്പാട്, വി.പി. ആനന്ദന്‍, പി. ശ്യാംകുമാര്‍, പി. ഗോപാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു .

First Paragraph Jitesh panikar (working)