
ഭരണ മാറ്റം ഗുരുവായൂർ ദേവസ്വത്തിൽ പ്രതിഫലിച്ചു തുടങ്ങി ,

ഗുരുവായൂർ : സംസ്ഥാന ഭരണ മാറ്റം ഗുരുവായൂർ ദേവസ്വത്തിൽ പ്രതിഫലിച്ചു തുടങ്ങി . ക്ഷേത്രത്തിൽ ഒരേ സ്ഥലത്ത് പത്ത് വർഷം ജോലി ചെയ്ത അറ്റൻഡറെ ദേവസ്വത്തിന്റെ കിഴേടം ആയ പാലക്കാട് വേർമാനൂർ ക്ഷേത്രത്തിലേക്കാണ് മാറ്റിയത് . സർവീസിലെ ഭൂരിഭാഗവും ഗുരുവാ യൂർ ക്ഷേത്രത്തിനകത്തായിരുന്നു ഇയാൾക്ക് ജോലി. ഇത് പോലെ ഭരണത്തിന്റെ ശീതള ഛായയിൽ കഴിഞ്ഞിരുന്ന മറ്റ് 21 അറ്റൻഡർ മാർക്കും സ്ഥാന ചലനം ഉണ്ടായിട്ടുണ്ട്

ഇതിന് പുറമെ ദേവസ്വത്തിലെ 12 ക്ലാർക്ക് മാരെയും മാറ്റിയിട്ടുണ്ട് .ഇതിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നത് കമ്മറ്റി ക്ലർക്ക് എന്ന പദവി അലങ്കരിക്കുന്ന വി അപര്ണയുടേതാണ് . ഭരണ സമിതിയിൽ ഏതൊക്കെ അജണ്ട ചർച്ച ചെയ്യണമെന്ന് ഇവരാണ് നിശ്ചയിച്ചിരുന്നതത്രെ . പാർട്ടി ഭരണം നടത്തിയിരുന്നത് ഇവവർ വഴിയായിരുന്നു എന്നാണ് ആക്ഷേപം .ഇവരെ ഫിനാൻസിലേക്ക് മാറ്റി ,ഫിനാൻസിൽ നിന്ന് ഒ ജി സ്മിതയെ കമ്മറ്റി ക്ലർക്കായി നിയമിച്ചു . കെ വി വൈശാഖിനെ പർച്ചേയ്സിലേക്കും , നിയമിച്ചു . ക്ഷേത്രത്തിൽ ക്ലാർക്ക് മാരാ യിരുന്ന നന്ദ കിഷോർ ,പി രതീഷ് എന്നിവരെ ഓഫിലേക്കും മാറ്റി നിയമിച്ചു


അതെ സമയം ഗുരുവായൂരിലെ തുണിക്കടകളിൽ അതും ഷർട്ടുകൾ വിൽക്കുന്ന തുണിക്കടകളിൽ ഇന്നും ഇന്നലെയുമായി വലിയ തിരക്കുകൾ ഉണ്ടായിരുന്നത്രെ,
10 വർഷത്തിലധികമായി ക്ഷേത്രത്തിനകത്തു മാത്രം ജോലി ചെയ്തു നിന്നിരുന്നവർക്ക് ചിലർക്ക് സ്ഥലം മാറ്റം ലഭിച്ച തോടെയാണ് തുണിക്കടയിൽ തിരക്ക് കൂടിയതത്രെ
ഈ പറഞ്ഞവരിൽ പലർക്കും ഷർട്ട് ധരിക്കാൻ പോലുമറിയാതെ മറന്നു പോയതായും, സ്വന്തം ഷർട്ടിന്റെ അളവ് അറിയാതെയായവരുംപറഞ് ട്രോൾ ഇറങ്ങിയിട്ടുണ്ട്

