വിജീഷ് മണിയുടെ ജീപ്പ് കത്തിച്ച രണ്ട് പേർ അറസ്റ്റിൽ .

Above Post Pazhidam (working)

ചാവക്കാട്: ചലച്ചിത്ര സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് കത്തിച്ച കേസില്‍ രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ പടിഞ്ഞാറെ നട മല്ലിശ്ശേരിപറമ്പ് പൂക്കയില്‍ ആദര്‍ശ്(22), ഗുരുവായൂര്‍ എടപ്പുള്ളി പണിക്കവീട്ടില്‍ അസ്ലാം (21) എന്നിവരെയാണ് ചാവക്കാട് എസ്.എച്ച്.ഒ. പ്രീത ബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയത്.

Poonthanam
Rugmani 700-200

കേസിലെ മുഖ്യപ്രതി ചാവക്കാട് പാലയൂര്‍ ചാണാശ്ശേരി ഷാനില്‍(37) ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഷാനിലും സംവിധായകന്‍ വിജീഷ് മണിയും തമ്മിലുള്ള മുന്‍വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ജൂലൈ 30-ന് പുലര്‍ച്ചെ ഒന്നരയോടെയാണ് മുതുവട്ടൂര്‍ ആലുംപടിയിലെ വിജിഷ് മണിയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് പ്രതികള്‍ കത്തിച്ചത്.

Vasudev Inn

വാഹനത്തിന് തീയിട്ടശേഷം പ്രതികള്‍ രക്ഷപ്പെടുകയുമായിരുന്നു. അയൽ വാസികൾ ആണ് ജീപ്പ് കത്തുന്നത് കണ്ട്‌ ഉടമയെ വിളിച്ചറിയച്ചത്