സംസ്ഥാനത്തെ മാലിന്യസംസ്കരണ പദ്ധതികൾക്ക് പുതിയ ദിശ

Above Post Pazhidam (working)

തിരുവനന്തപുരം : സംസ്ഥാനത്തെ നിലവിലുള്ള മാലിന്യസംസ്കരണ പദ്ധതികളെക്കുറിച്ച് സമഗ്രമായി പഠിക്കുന്നതിനും, ഭാവിയിലേക്ക് ആവശ്യമായ ശാസ്ത്രീയവും സുസ്ഥിരവുമായ മാലിന്യസംസ്കരണ പദ്ധതികൾ തയ്യാറാക്കുന്നതിനുമായി സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഒരു സബ് കമ്മിറ്റി രൂപീകരിച്ചു. കേരള പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അനിൽ അക്കര ചെയർമാനായും, ക്ലീൻ കേരള കമ്പനി ലിമിറ്റഡ് മുൻ മാനേജിംഗ് ഡയറക്ടർ കബീർ ബി. ഹാറൂൺ കൺവീനറായും ഉൾപ്പെടുന്നതാണ് പുതിയ സബ് കമ്മിറ്റി.

Poonthanam

ഇന്ന് നടന്ന സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് യോഗത്തിൽ സംസ്ഥാനത്തെ മാലിന്യസംസ്കരണ രംഗത്തെ നിലവിലെ സാഹചര്യങ്ങളും നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളും സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നു.
ഈ ചർച്ചകളുടെ തുടർച്ചയായാണ്
സബ് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനമായത്.

Vasudev Inn
Rugmani 700-200

നിലവിലുള്ള മാലിന്യസംസ്കരണ പദ്ധതികളുടെ പ്രവർത്തനക്ഷമത വിലയിരുത്തുക,
അവയിലെ പോരായ്മകൾ കണ്ടെത്തുക, മികച്ച മാതൃകകൾ പഠിക്കുക, കൂടാതെ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പുതിയ പദ്ധതികളും നയപരമായ നിർദേശങ്ങളും സമർപ്പിക്കുക എന്നിവയാണ് കമ്മിറ്റിയുടെ പ്രധാന ചുമതലകൾ.

സംസ്ഥാനത്തിന്റെ മാലിന്യസംസ്കരണ മേഖലയെ കൂടുതൽ ശാസ്ത്രീയവും കാര്യക്ഷമവും സുസ്ഥിരവുമായ രീതിയിലേക്ക് നയിക്കുന്നതിനുള്ള നിർണായക ഇടപെടലായിരിക്കും
ഈ സബ് കമ്മിറ്റി.

First Paragraph Jitesh panikar (working)