
ക്ഷേത്രത്തിൽ ആചാര ലംഘനം നടത്തിയ ഓതിക്കന്മാർക്കെതിരെ നടപടി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ആചാര ലംഘനം നടത്തിയ ഓതിക്കന്മാരായ കക്കാട് ആനന്ദൻ നമ്പൂതിരി കക്കാട് അനീഷ് നമ്പൂതിരി എന്നിവർക്കതിരെ ദേവസ്വം നടപടി എടുത്തു . ആറു മാസം പ്രവൃത്തി യിൽ നിന്നും മാറ്റി നിറുത്തുന്നതിനോടൊപ്പം 40,000 രൂപ വീതം പിഴയും ദേവസ്വം ഈടാക്കുമെന്ന് ദേവസ്വം ചെയർ മാൻ എ വി ഗോപിനാഥ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു . വൻ ഭക്ത ജന തിരക്ക് ഉണ്ടായിരുന്ന അഷ്ടമി രോഹിണി നാളിൽ ആചാര ലംഘനം നടത്തിയതിനാൽ ഭക്തർക്ക് മണിക്കൂറുകളോളം കാത്ത് നിൽക്കേണ്ടി വന്നിരുന്നു . നാഥ്

ഇതിനു പുറമെ ക്ഷേത്രത്തിൽ അശുദ്ധി നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും ദേവസ്വം അധികൃതർ അറിയിച്ചു ഇത് വരെ ഇത്തരക്കാരെ താക്കീത് ചെയ്ത് വിടുകയായിരുന്നു പതിവ് . അശുദ്ധി സംഭവിച്ചാൽ പുണ്യാഹം നടത്തി പൂജ ആവർത്തനം നടത്താൻ ദേവസ്വ ത്തിന് വൻ തുകയാണ് അനാവശ്യ ചിലവ് ഉണ്ടാകുന്നത് . ആനക്കോട്ടയിലെ പുന്നത്തൂർ കോവിലകം ആറു കോടി 40 ലക്ഷം രൂപ ചിലവിട്ട് പുനർ നിർമിക്കാൻ സർക്കാർ അനുമതി ലഭിച്ചു കോടതി സ്റ്റേ ചെയ്യാത്തതിനാൽ അക്വി സിഷൻ നടപടി പെട്ടെന്ന് തന്നെ പൂർത്തിയാക്കും . ക്ഷേത്രത്തിൽ ഇപ്പോൾ അഷ്ട മംഗല പ്രശ്‌നം നടത്തേണ്ട തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും ചെയർ മാൻ പറഞ്ഞു .


ചിങ്ങമാസത്തിലെ അവസാന മുഹൂര്‍ത്ത ദിനമായ 13 ന് ഞായറാഴ്ച്ച, ഇതുവരെ 409 വിവാഹങ്ങള്‍ ബുക്ക്‌ചെയ്ത സാഹചര്യത്തില്‍ സുരക്ഷയടക്കം എല്ലാകാര്യത്തിലുമുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും, വിവാഹങ്ങള്‍ ഇനിയും വര്‍ദ്ധിയ്ക്കുമെന്നും, 417 വിവാഹങ്ങള്‍ നടന്ന കഴിഞ്ഞ മാസം 23 ലെ റെക്കാര്‍ഡ് എണ്ണത്തില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിയ്ക്കുന്നു . ഭക്തജനങ്ങള്‍ക്ക് തടസ്സമില്ലാതെ ക്ഷേത്രദര്‍ശനത്തിനും, വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനുമായി പോലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ നടത്തും. ക്ഷേത്രത്തിനകത്തും, പുറത്തും, ക്ഷേത്രനഗരിയിലും അധികം പോലീസിനെ വിന്യസിയ്ക്കും.
6 മണ്ഡപങ്ങളിലായി നടക്കുന്ന വിവാഹങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനായി, പുലര്‍ച്ചെ 4 മണിമുതല്‍ വിവാഹങ്ങള്‍ നടത്തി തുടങ്ങും. കിഴക്കേ നട പൂര്‍ണ്ണമായും വണ്‍വെ സംവിധാനത്തിലാക്കും. വരനും, വധുവും അടങ്ങുന്ന വിവാഹ സംഘം നേരത്തേയെത്തി മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തിന് സമീപത്തെ നടപന്തലിലെ കൗണ്ടറില്‍ എത്തി താലികെട്ട് സമയമാകുമ്പോള്‍, മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയം വഴി മണ്ഡപത്തിലെത്തി വിവാഹം നടത്താം. വിവാഹശേഷം വിവാഹസംഘം തെക്കേനടവഴി മടങ്ങണം. കിഴക്കേ നടവഴി മടങ്ങാന്‍ അനുവദിയ്ക്കില്ല. വധൂവരന്മാരുടെ കുടുംബാംഗങ്ങള്‍ ചടങ്ങിനെത്തുന്നവരുടെ എണ്ണം പരമാവധി നിയന്ത്രിയ്ക്കണമെന്നും ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു. ക്ഷേത്രദര്‍ശനത്തിന് കൂടുതല്‍ സൗകര്യമൊരുക്കുന്നതിനായി അന്നേദിവസം ക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം, അടിപ്രദക്ഷിണം എന്നിവ അനുവദിയ്ക്കില്ല.

ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് കരുതലും, സഹായവുമൊരുക്കി ദേവസ്വം ജീവനക്കാരും, സെക്യൂരിറ്റി വിഭാഗവും, മഫ്ടിയില്‍ പോലീസും ഉണ്ടായിരിയ്ക്കും. അടിയന്തിര സന്ദര്‍ഭത്തില്‍ ആംബുലന്‍സിനും, ഫയര്‍പോഴ്‌സിനും പ്രത്യേക വഴിയൊരുക്കും. ഇത്രയും തിരക്കുള്ള ഈ ദിവസത്തില്‍ ഭക്തജനങ്ങള്‍ ദേവസ്വവുമായി പരമാവധി സഹകരിയ്ക്കണമെന്നും ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാനോടൊപ്പം ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എസ്. ഹരിഗോപാല്‍, ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എം. രാധ എന്നിവരും ഉണ്ടായിരുന്നു.
