ഗുരുവായൂരിൽ ചോറൂൺ നടത്തുന്നവർക്ക് ഫോട്ടോ നൽകുന്നില്ല

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ചോറൂൺ നടത്തുന്നവർക്ക് ചടങ്ങിന്റെ ഫോട്ടോ ലഭിക്കുന്നില്ല. ചോറൂൺ ചടങ്ങിന്റെ ഫോട്ടോ വാട്സ് ആപ്പിൽ ലഭിക്കാൻ നൂറു രൂപയാണ് ദേവസ്വം ഈടക്കുന്നത്. അഞ്ച് ഫോട്ടോ ആണ് വാട്സ് ആപ്പിൽ ലഭിക്കുക. ചടങ്ങ് കഴിഞ്ഞ് 15 ദിവസത്തിനുള്ളിൽ ഫോട്ടോ ലഭിക്കും എന്നാണ് ദേവസ്വത്തിന്റ ഫോട്ടോ ഗ്രാഫർമാർ പറയുക

Poonthanam

എന്നാൽ പലർക്കും മാസങ്ങൾ കഴിഞ്ഞാലും ഫോട്ടോ ലഭിക്കില്ല. മുൻപ്  ഫോട്ടോ എടുക്കുന്നത് സ്വകാ ര്യ വ്യക്തികൾക്ക് ടെൻഡർ നടത്തി കൊടു ക്കുകയായിരുന്നു. കരാർ എടുക്കുന്നവർ ഭക്തരെ കൊള്ളയടിക്കുന്നു എന്ന ആക്ഷേപംഉയരുകയും,ടെണ്ടർ നടപടികളെ സംബന്ധിച്ചു ഹൈക്കോടതിയിൽ കേസ് വരുകയും ചെയ്ത തിനെ തുടർന്ന് ദേവസ്വം ഫോട്ടോ ഗ്രാഫർ മാരെ നിയമിച്ച് ഫോട്ടോ നൽകൽ തുടങ്ങിയത്.

Vasudev Inn
Rugmani 700-200

ദേവസ്വം നിയമിച്ച ഫോട്ടോ ഗ്രാഫർമാരാണ് വഴിപാടുകാർക്ക് ഫോട്ടോ നൽകാതെ കബളി പ്പിക്കുന്നത്. ദൂരെ സ്ഥലങ്ങളിൽ നിന്നും വരുന്നവർ പരാതി കൊടുക്കാൻ മിനക്കെടാറില്ല. ദേവസ്വത്തിൽ അടച്ച പൈസ ഭഗനാണല്ലോ നൽകിയത് എന്ന ചിന്ത യിൽ സംഭവം വിട്ടു കളയും.

കഴിഞ്ഞ ആഗസ്റ്റ് 15ന് കുഞ്ഞിന്റെ ചോറൂൺ നടത്തിയ മലപ്പുറം തിരൂർ  സ്വദേശിയായ രമ്യ കൃഷ്ണൻ ഇത് വരേയ്ക്കും ഫോട്ടോ ലഭിക്കാത്തതിനെ തുടർന്ന് ക്ഷേത്രം ഡി എ ക്ക് പരാതി നൽകി. ഫോട്ടോ ഗ്രാഫർ എഴുതി നൽകിയ 7012118235  നമ്പറിൽ നിരവധി തവണ വിളിച്ചിട്ടും ഫോൺ എടുക്കാൻ തയ്യാറായില്ല. വാട്സ് ആപ്പിൽ സന്ദേശം നൽകിയിട്ടും പ്രതികരിക്കുന്നില്ല. ഇതിനെ തുടർന്നാണ് തിങ്കളാഴ്ച വൈകീട്ട് ക്ഷേത്ര ത്തിൽ എത്തിയ രമ്യ കൃഷ്ണൻ ഡി എ പരാതി നൽകിയത്.

First Paragraph Jitesh panikar (working)