Post Header (woking) vadesheri

കൊടുങ്ങല്ലൂർ പരാശക്തി ഫിനാൻസിൻ്റെ ഉടമകൾക്കെതിരെ ഉപഭോക്തൃ കോടതി

Above Post Pazhidam (working)

തൃശൂർ :നിക്ഷേപ സംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. കൊടുങ്ങല്ലൂർ സൗത്തു് അരാക്കുളം സ്വദേശി നസീർ.സി.വി. ഫയൽ ചെയ്ത ഹർജിയിലാണ് കൊടുങ്ങല്ലൂർ അരാക്കുളത്തുള്ള പരാശക്തി ഫിനാൻസിൻ്റെ ഉടമകളായ സി.അരവിന്ദാക്ഷമേനോൻ, കെ.അനിൽകുമാർ, സി.ബാലചന്ദ്രൻ, കെ.മധുസൂദനൻ, കെ.ഭാസി എന്നിവർക്കെതിരെ ഇപ്രകാരം വിധിയായതു്.

First Paragraph Jitesh panikar (working)

നസീർ 2,00,000 രൂപയാണ് എതിർകക്ഷി സ്ഥാപനത്തിൽ നിക്ഷേപിച്ച ത്. എന്നാൽ നിക്ഷേപ സംഖ്യ തിരികെ നൽകുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. നിക്ഷേപ സംഖ്യ തിരികെ നൽകിയെന്നായിരുന്നു എതിർകക്ഷികളുടെ വാദം. എന്നാൽ ഈ വാദം സാധൂകരിക്കപ്പെടുകയുണ്ടായില്ല. കാലഹരണ ദോഷമെന്ന വാദവും കോടതി തള്ളി.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി നിക്ഷേപ സംഖ്യ 2,00,000 രൂപയും ആയതിന് 2013 ഡിസംബർ 19 മുതൽ 9 % പലിശയും നഷ്ടപരിഹാരമായി 30,000 രൂപയും ചിലവിലേക്ക് 10,000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി വാദം നടത്തി.