
ക്ഷേത്രത്തിലെ ഗീതോപദേശ ശിൽപ്പം നവീകരിച്ചു

ഗുരുവായൂർ : ക്ഷേത്രം വടക്കുഭാഗത്ത് ഭക്തർക്ക് തീർത്ഥപ്രസാദം നൽകുന്നതിന് മുകളിൽ സ്ഥാപിച്ചിരുന്ന ഗീതോപദേശ ശിൽപം നവീകരിച്ചു .നാലു പതിറ്റാണ്ട് പഴക്കമുണ്ട് ശിൽപ്പത്തിന്. കാലപ്പഴക്കത്താൽ നിറം മങ്ങിയ നിലയിലായിരുന്നു.


ദേവസ്വം ഭരണസമിതി പ്രത്യേക താൽപ്പര്യമെടുത്താണ് ശിൽപം നവീകരിച്ചത്. 1983 ആഗസ്റ്റ് 22 ന് സ്ഥാപിച്ച ശിൽപമാണിത്.തലശ്ശേരി സ്വദേശിനി ചന്ദ്രി പത്മനാഭനാണ് വഴിപാടായി സമർപ്പിച്ചത്. ചെമ്പൂക്കാവ് ബാലഗോപാലനായിരുന്നു ശിൽപി.

ദേവസ്വം ഭരണസമിതി നിർദ്ദേശിച്ചതനുസരിച്ച് ശിൽപ്പി എളവള്ളി നന്ദൻ്റെ നേതൃത്വത്തിൽ അനിൽ ബാബു, അനീഷ് ബാബു എന്നിവർ ചേർന്നാണ് നവീകരണ പ്രവൃത്തികൾ നടത്തിയത്.
