
എൽ എഫ് കോളേജിൽ 471 വിദ്യാർഥികൾ ബിരുദം സ്വീകരിച്ചു

ഗുരുവായൂർ : ലിറ്റിൽ ഫ്ളവർ കോളേജിൽ 471 വിദ്യാർത്ഥികൾ ബിരുദം സ്വീകരിച്ചു. കോളേജിന്റെ 39-ാമത് ബിരുദദാനച്ചടങ്ങിലാണ് 385 യുജി വിദ്യാർത്ഥികളും 86 പിജി വിദ്യാർത്ഥികളും ഉൾപ്പെടെ 471 പേർ ബിരുദം ഏറ്റുവാങ്ങിയത്. കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ പ്രൊഫ. ഡോ. സെബാസ്റ്റ്യൻ സി.ഡി. ബിരുദദാനം നിർവഹിച്ചു


കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ജെ. ബിൻസി അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ സിസ്റ്റർ ഫോൺസി മരിയ മുഖ്യാതിഥിയായി. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശിൽപാ ആനന്ദിന്റെ നേത്യത്വത്തിലായിരുന്നു ബിരുദദാനച്ചടങ്ങ്.

ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജൂലി ഡൊമിനിക്, ഗണിതശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലെജോ ജെ. മണവാളൻ തുടങ്ങിയവർ സംസാരിച്ചു.
