
കെ കരുണാകരന് ഗുരുവായൂരിൽ സ്മാരകം പണിയണം

ഗുരുവായൂർ: മുൻ മുഖ്യമന്ത്രി കെ. കരുണാകരന് എറ്റവും ആത്മബദ്ധമുള്ള ഗുരുവായൂരിൽ അദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി ഉചിതമായ സ്മാരകം പണിയാൻ സർക്കാരിനോട് കെ. കരുണാകരൻ സ്റ്റഡി സെന്റർ നിയോജകമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

നിയോജകമണ്ഡലം പ്രസിഡന്റ് കെ. ബി. വിജു വിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് യു. കെ. പീതാംബരൻ ഉൽഘാടനം ചെയ്തു. ഡി. സി. സി. ജനറൽ സെക്രട്ടറി സജീവൻ കുരിയച്ചിറ മുഖ്യ പ്രഭാഷണം നടത്തി.


ജില്ലാ പ്രസിഡന്റ് പി. യു. ഹംസ മുഖ്യ അതിഥിയായി.
രാധാകൃഷ്ണൻ പുളിചോട്, സുബൈദ പാലക്കൽ, അക്ബർ ചേറ്റുവ, കെ. കെ. ഹിറോഷ്, ഇ. എസ്. ഹുസൈൻ,വി. മുഹമ്മദ് ഗൈസ്, രതീഷ് ഇരട്ടപ്പുഴ, അർ. എം. തരിഖ്, ധന്യചന്ദ്രൻ,
മാലിക്കുളം അബു, പി. ഷൌക്കത്ത്,എം.പി.ഫൈസൽ, അക്ബർ അലി, രാജീവ് കാവീട്, അനിൽ കുമാർ ചിറക്കൽ, ആരിഫ ഫാറൂഖ്, അഷറഫ് മനൻ, ബാബു ചെമ്പൻ എന്നിവർ സംസാരിച്ചു

