Post Header (woking) vadesheri

മകന്റെ വേട്ടറ്റ് പിതാവ് കൊല്ലപ്പെട്ടു

Above Post Pazhidam (working)

ഗുരുവായൂർ  : വെങ്കിടങ്ങിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു. തൊയക്കാവ് കാളിയാക്കൽ മുനമ്പ് ഉന്നതിയിൽ താമസിക്കുന്ന വേലിയത്ത് കുമാരൻ (75) ആണ് സ്വന്തം മകന്റെ വെട്ടേറ്റു മരിച്ചത്. സംഭവത്തിൽ മകൻ പ്രജിഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

First Paragraph Jitesh panikar (working)

ശനിയാഴ്ച ഉച്ചയ്ക്കോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. മത്സ്യത്തൊഴിലാളിയായ കുമാരന് തലയ്ക്കാണ് ഗുരുതരമായി വെട്ടേറ്റത്. ആക്രമണത്തിന് ഇരയായ കുമാരനെ ഉടൻതന്നെ വെങ്കിടങ്ങിലെ ഒലിവ് ഹെൽത്ത് കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതിക്ക് മാനസിക സംഘർഷം ഉണ്ടെന്നു പറയുന്നു.

​വീട് പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായുള്ള ചടങ്ങുകൾ നാളെ നടക്കാനിരിക്കെയാണ് ദാരുണമായ കൊലപാതകം സംഭവിച്ചത്. സംഭവസ്ഥലത്തുനിന്നുതന്നെ പ്രതിയായ പ്രജിഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ പോലീസിന്റെ മേൽനടപടികൾ പുരോഗമിക്കുകയാണ്..