മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷം വെള്ളി ശനി ദിവസങ്ങളിൽ

Above Post Pazhidam (working)

ചാവക്കാട്: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷം വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ചാവക്കാട് ബസ് സ്റ്റാന്‍ഡിന് സമീപത്തെ കൂട്ടുങ്ങല്‍ ചത്വരത്തില്‍ നടത്തുമെന്ന് അസോസിയേഷന്‍ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ഓണാഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ പൂക്കളം ഒരുക്കല്‍ മത്സരവും തുടര്‍ന്ന് തിരുവാതിരക്കളി, വടംവലി എന്നീ ഇനങ്ങളിലും മത്സരങ്ങള്‍ നടത്തും.

Poonthanam
Rugmani 700-200

ശനിയാഴ്ച രാവിലെ മലയാളി മങ്ക ഇനത്തില്‍ മത്സരം നടത്തും. വിജയികള്‍ക്ക് കാഷ് പ്രൈസ് ഉള്‍പ്പെടെ സമ്മാനമായി നല്‍കും. ശനിയാഴ്ച രാവിലെ 10 മുതല്‍ ഉറിയടി, കസേരകളി, സ്പൂണ്‍ റേസ്, സുന്ദരിക്ക് പൊട്ടുകുത്തല്‍ എന്നീ പ്രദര്‍ശനമത്സരങ്ങളും നടത്തുന്നുണ്ട്. വൈകീട്ട് നടക്കുന്ന സമാപനസമ്മേളനം ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാനദാനവും എന്‍.കെ.അക്ബര്‍ എം.എല്‍.എ. നിര്‍വഹിക്കും.

Vasudev Inn

വൈകീട്ട് ആറ് മുതല്‍ സംഗീത നിശയും അരങ്ങേറും .വാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ കെ.വി.അബ്ദുല്‍ ഹമീദ്, ജോജി തോമസ്, കെ.കെ. സേതുമാധവന്‍ കെ.എന്‍.സുധീര്‍, പി.എസ്.അക്ബര്‍, എ.എസ്. രാജന്‍, പി.എം.അബ്ദുല്‍ ജാഫര്‍ എന്നിവര്‍ പങ്കെടുത്തു .