Post Header (woking) vadesheri

ഗുരുവായൂരിൽ ഏഴു മണിക്കൂറിൽ416 വിവാഹങ്ങൾ

Above Post Pazhidam (working)

ഗുരുവായൂർ : ഭൂലോക വൈകുണ്ഠമായ ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച പുലർച്ചെ നാലുമുതൽ ഉച്ചപൂജയ്ക്ക് നട തുറന്ന ശേഷം 12.45 മണി വരെ 416 വിവാഹങ്ങൾ നടന്നു. റെ ക്കാർഡ് വിവാഹങ്ങൾക്കാണ് ഇന്ന് ക്ഷേത്രസന്നിധി സാക്ഷ്യം വഹിച്ചത്. 2024 സെപ്റ്റംബർ 8 ന് നടന്ന 334 വിവാഹങ്ങളുടെ റിക്കാർഡ് ഇതോടെ പുതിയ ചരിത്രത്തിന് വഴിമാറി.. ഇതിനു പുറമെ ഇതിന്റെ ഇരട്ടി വിവാഹങ്ങൾ നടത്താൻ ഉള്ള ആത്മവിശ്വാസം ദേവസ്വം അധികൃതർക്ക് കൈവന്നു

Poonthanam

പുeർച്ചെ 4.10 ന് തുടങ്ങിയ വിവാഹ ചടങ്ങുകൾ 12.45 ആണ് സമാപിച്ചത്. ഉഷപൂജയ്ക്കായി രാവിലെ 5.47 മുതൽ 6.12 വരെയും പന്തീരടി പൂജയ്ക്കും ക്ഷേത്രനട അടച്ച സമയത്തൊഴികെ ബാക്കി നേരമെല്ലാം വിവാഹങ്ങൾ തുടർച്ചയായി നടന്നു. ഇന്ന് സ്പോട്ട് ബുക്കിങ്ങ് ഉൾപ്പെടെ 442 വിവാഹങ്ങളാണ് ശീട്ടാക്കിയിരുന്നത്.

ദേവസ്വം ഭരണസമിതി അംഗങ്ങളായ .സി.മനോജ്, .മനോജ് ബി നായർ, എം.യു. ഷിനിജ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പ്രമോദ് കളരിക്കൽ, എം.രാധ, പി.ആർ.ഒ വിമൽ ജി നാഥ്, അസി.മാനേജർ എ.വി.പ്രശാന്ത്, ഹെൽത്ത് സൂപ്പർവൈസർ എം എൻ രാജീവ് ,സെക്യുരിറ്റി സൂപ്പർ വൈസർ സുബ്രഹ്മണി എന്നിവർ ഉൾപ്പെടെ ജീവനക്കാരും കിഴക്കേ നടയിൽ സന്നിഹിതരായി.

Rugmani 700-200

ക്ഷേത്ര പരിസരത്തും ക്ഷേത്രനഗരിയിലും സുരക്ഷയൊരുക്കി ഗുരുവായൂർ എ സി പി സുരേന്ദ്രൻ മങ്ങാട്ട്, ടെമ്പിൾ സി ഐ ജയപ്രദീപ്, എസ്.ഐ കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ നൂറിലേറെ സിവിൽ പോലീസുകാരും സേവനത്തിറങ്ങി. അടിയന്തിര ഘട്ടമുണ്ടായാൽ ഇടപെടാൻ ഫയർ ഓഫീസർ സജിത്ത് ലാലിൻ്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും തയ്യാറായി ക്ഷേത്രം ഇന്നർറിങ്ങ് റോഡിന് സമീപം സജ്ജരായിരുന്നു.

First Paragraph Jitesh panikar (working)

ദേവസ്വം മെഡിക്കൽ സെൻ്റർ സൂപ്രണ്ട് ഡോ.രാഹുൽ നമ്പ്യാരുടെ നേതൃത്വത്തിൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും അടിയന്തിര വൈദ്യ സേവനം നൽകാൻ തെക്കേ നടയിൽ ക്യാമ്പ് ചെയ്തിരുന്നു.

വിവാഹ തിരക്ക് ഉണ്ടാകുമ്പോൾ ആദ്യമായാണ് ഒരു ദേവസ്വം ചെയർ മാൻ ക്യാമ്പ് ചെയ്ത് നേരിട്ട് കാര്യങ്ങൾ നിയന്ത്രിച്ചത് . പന്തീരടി പൂജ ക്കു മുൻപായി 415 വിവാഹങ്ങൾ പൂർത്തിയായിരുന്നു അത് വരെ ചെയര്മാന് എ വി ഗോപി നാഥും ഭരണ സമിതി അംഗങ്ങളായ സി മനോജ് ഷിനിജ എന്നിവരും മുഴുവൻ സമയവും വിവാഹ മണ്ഡപത്തിന് സമീപം ചിലവഴിച്ചു . ഇതോടെ ജീവനക്കാർ എല്ലാവരും ജാഗരൂകരായി

അതെ സമയം റെക്കോർഡ് വിവാഹ വിവരം നേരത്തെ തന്നെ വ്യാപകമായി പ്രചരിച്ച തിനാൽ; ദർശനത്തിനും പ്രസാദ ഊട്ടിനും ഭക്തർ കുറവായിരുന്നു . തിരക്ക് ഭയന്ന് ദർശനത്തിന് എത്തുന്ന ഭക്തർ വിട്ടു നിന്നു . ഇത് ഗുരുവായൂരിലെ വ്യപാ രികളെ യാണ് ബാധിച്ചത് . ഹോട്ടലുകളിൽ ഭക്ഷണം ബാക്കിയായി . വിവാഹത്തിന് വരുന്നവർ ആരും പർച്ചേയ്‌സ് ചെയ്യുന്ന പ്രവണത ഇല്ല ഭക്തർ കൂട്ടത്തോടെ എത്തിയാലെ ഗുരുവായൂരിലെ വ്യാപാര മേഖലക്ക് ഉണർവ് ഉണ്ടാകുകയുള്ളൂ .ഗുരുവായൂർ ക്ഷേത്രത്തിലും വരു മാനത്തിൽ വൻ ഇടിവുണ്ടായി