
കെ.എച്ച്.ആർ.എ. യുടെ പുകയില മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിൻ.

ഗുരുവായൂർ : കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പുകയില / മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിന്നും അന്യ സംസ്ഥാന തൊഴിലാളികൾക്കായി ബോധവൽക്കരണത്തിനായി എല്ലാ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കുന്നതിനായി ഹിന്ദിയിൽ നിർദ്ദേശങ്ങൾ അടങ്ങിയ പോസ്റ്ററും പ്രകാശനം ചെയ്തു .


യൂണിറ്റ് പ്രസിഡൻ്റ് ഒ.കെ.ആർ. മണികണ്ഠൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ഗുരുവായൂർ ടെമ്പിൾ എസ് . എച്ച്. ഒ. വിനോദ് വലിയാറ്റൂർ നിർവഹിച്ചു
സംസ്ഥാന ട്രഷറർ ബിജുലാൽ നേതാക്കളായ ജി.കെ പ്രകാശ്, കെ.പി. സുന്ദരൻ, രവീന്ദ്രൻനമ്പ്യാർ,
എൻ.കെ. രാമകൃഷ്ണൻ, എൻ പി അഷറഫ്, രാജേഷ് ഗോകുലം, സിജോ കണ്ടാണ്ണശ്ശേരി , പി.എസ്.ജയൻ , സന്തോഷ് , ചന്ദ്രബാബു എന്നിവർ സംസാരിച്ചു
