Post Header (woking) vadesheri

അടാട്ട് ലോക കൊതുകു ദിനാചരണം.

Above Post Pazhidam (working)

തൃശൂർ : അമല മെഡിക്കൽ കോളേജ് എ. എം. എഫ്. എ. സി. സി യും അടാട്ട് ഗ്രാമപഞ്ചായത്ത് ഒന്നും രണ്ടും മൂന്നും വാർഡുകളും സംയുക്തമായി സംഘടിപ്പിച്ച ലോക കൊതുക് ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദേവസ്സി പി.ജെ നിർവഹിച്ചു .

Srepathi

ചിറ്റിലപ്പിള്ളി വി. വി സ്കൂളിൽ നടന്ന ചടങ്ങിൽ അമല ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ സി. എം. ഐ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ രത്നവല്ലി സത്യൻ, രാജീവ് എസ്.ഡി, സിജി സി.ജെ, കമ്മ്യൂണിറ്റി വിഭാഗം എന്റെമോളജിസ്റ്റ് മുഹമ്മദ് റാഫി, പി.ആർ.ഒ ജോസഫ് വർഗീസ് എന്നിവർ സംസാരിച്ചു .

Second Paragraph  Bridalls (working)

മൂന്നു വാർഡുകളിൽ ആയി നടത്തിയ കൊതുക് ജന്യരോഗ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു തുടർന്ന് മൂന്നു വാർഡുകളിലെ വിവിധ ഭാഗങ്ങളിലും അംഗൻവാടികളിലും കൊതുക് ജന്യ രോഗങ്ങളെക്കുറിച്ചും അതിന്റെ നിയന്ത്രണ മാർഗങ്ങളെയും കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകളും വീടുകൾ കയറിയുള്ള കൊതുക് നിരീക്ഷണ ഉറവിട നശീകരണ പരിപാടിയും നടത്തി.