
സംരംഭകത്വത്തിന് വേദിയായി എൽഎഫിലെ ‘ഓണച്ചന്ത 2K26’

ഗുരുവായൂർ: ലിറ്റിൽ ഫ്ലവർ കോളേജ് (ഓട്ടോണമസ്) ഗുരുവായൂരിൽ വിദ്യാർഥികളുടെ സംരംഭകത്വവും സാമ്പത്തിക അവബോധവും വളർത്തുന്നതിനായി സംഘടിപ്പിച്ച ‘ഓണച്ചന്ത 2K26’ ശ്രദ്ധേയമായി. പ്രിൻസിപ്പൽ ഡോ. സി. ജെ. ബിൻസി ഉദ്ഘാടനം ചെയ്തു.

കോമേഴ്‌സ് വിഭാഗം മേധാവി അലിറ്റ് റോസ് സി ഡി, LFCIE & IEDC കോർഡിനേറ്റർ ഡോ. ജെസ്സി ഇ ജെ, സ്റ്റാഫ് കോർഡിനേറ്റർ ജി വി സുബ്രമണ്ണ്യ ൻ, സ്റ്റുഡന്റ് കോർഡിനേറ്റർസ് അപർണ പി എസ്, സ്നേഹ പി ബി എന്നിവർ നേതൃത്വം നൽകി.

കോമേഴ്‌സ് വിഭാഗം, ലിറ്റിൽ ഫ്ലവർ സെന്റർ ഫോർ ഇന്നൊവേഷൻ ആൻഡ് എന്റർപ്രെണർഷിപ്പ്, IEDC എന്നിവയുടെ നേതൃത്വത്തിലായിരുന്നു മേള. വിദ്യാർഥികൾ തയ്യാറാക്കിയ ശർക്കര ഉപ്പേരി, ബനാന ചിപ്സ് തുടങ്ങിയ ഓണക്കാല വിഭവങ്ങളുടെ വിൽപ്പനയായിരുന്നു പ്രധാന ആകർഷണം.
ഉൽപ്പന്നങ്ങളുടെ വിലനിർണയം, മാർക്കറ്റിംഗ്, വിൽപ്പന, ഉപഭോക്തൃ ഇടപെടൽ, അക്കൗണ്ടിംഗ് തുടങ്ങിയവ വിദ്യാർഥികൾ നേരിട്ട് നിർവഹിച്ചത് ചന്തയെ ക്ലാസ് മുറിക്കപ്പുറമുള്ള പ്രായോഗിക സംരംഭകത്വ പഠനാനുഭവമാക്കി. പഠനത്തോടൊപ്പം സംരംഭകത്വവും സാമ്പത്തിക അവബോധവും വളർത്തുന്നതിൽ ഇത്തരം പ്രവർത്തനങ്ങൾ നിർണായകമാണെന്ന് പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടു.

